സാധാരണ കുടുംബത്തിൽ ജനിച്ച വിദ്യാസമ്പന്നരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതം

മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കിട്ടാനുള്ള സ്ത്രീധനത്തിന്റെ ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ.

ലാസ്റ്റ് ബസ് പോയാ പിന്നെ ടാക്സി വിളിക്കേണ്ടി വരും. രമേശനെയും കുടുംബത്തെയും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തുന്ന അളിയൻ കഥാപാത്രം ഗംഗധരൻ. ജഗദീഷ് രസകരമാക്കിയ വേഷം ജഗദീഷിന്റെ പെയർ ആയി കല്പന പെങ്ങളും കൂടി അറിഞ്ഞു കൊണ്ടുള്ള ഗംഗധരന്റെ പ്രകടനം. അവസാനിപ്പിക്കാൻ അവസാനം രണ്ടാമത്തെ അളിയൻ ദാമോദരൻ വേണ്ടി വന്നു.

ദാമോദരൻ ആയി മുരളി ശക്തമായ ഒരു കഥാപാത്രത്തെ ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത മാലയോഗം എന്ന സിനിമ അന്നും ഇന്നും പ്രസക്തമായ ഒരു പ്രമേയം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീധനം ജാതി മത ഭേദമന്യേ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഈ ഒരു സാമൂഹിക വ്യവസ്ഥയുടെ ക്രൂരമായ പരിണിതഫലങ്ങൾ ഇന്നും നമുക്ക് കാണാൻ സാധിക്കും.

അത് കൃത്യമായി തന്നെ ഈ സിനിമയിലൂടെ ലോഹിതദാസ് നമ്മോട് പറയുന്നുണ്ട്. സാധാരണ കുടുംബത്തിൽ ജനിച്ച വിദ്യാസമ്പന്നരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതം. മുകേഷും ജയറാമും ആണ് പ്രധാന വേഷങ്ങളിൽ. സ്ഥിരവരുമാനം ഉള്ളൊരു തൊഴിൽ ഇല്ലാത്തതിന്റെ പ്രയാസങ്ങൾ ഒരു വശത്തു നിൽകുമ്പോൾ വിവാഹപ്രയമെത്തിയ സഹോദരിമാരുടെ കല്യാണ ആലോചനകൾ സ്ത്രീധനം എന്ന വ്യവസ്ഥയിൽ തട്ടി മാറി പോകുമ്പോൾ.

അത് ഇരുവരുടെയും കുടുംബത്തിനുള്ളിലും സഹോദരിമാരുടെ ജീവിതത്തിലും ഉണ്ടാക്കുന്ന സങ്കർഷങ്ങളും പിരിമുറുക്കങ്ങളും ഇമോഷണൽ ആയി അവതരിപ്പിച്ച നല്ലൊരു സിനിമ.  ഫാമിലി ഡ്രാമ ആയി മുന്നോട്ട് പോകുമ്പോഴും ഇമോഷണൽ മാത്രം ആവാതെ ഇടക്കൊക്കെ ചെറിയ നർമ സീനുകളിലൂടെ നമ്മെ രസിപ്പിക്കുന്നുമുണ്ട് സിനിമ. അത്തരം ഒരു കഥാപാത്രം ആണ് ജഗദീഷിന്റെ ഗംഗധരൻ കോൺസ്റ്റബിൾ. ക്ലൈമാക്സ്‌ ഒക്കെ ഗംഭീരം ആണ്. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രമേയം എന്നുമാണ് പോസ്റ്റ്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …