ബിഗ് ബോസ് ആരാധകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കുവെക്കുന്ന ഫേസ്ബുക് ഗ്രൂപ്പാണ് ബിഗ് ബോസ് മലയാളം സീസൺ 6 എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ ഓരോ ദിവസത്തെയും ബിഗ് ബോസ് എപ്പിസോഡിന്റെ കുറിച്ച് ആരാധകർ അഭിപ്രായങ്ങളുമായി എത്താറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് സച്ചു സജി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അർജുൻ രസ്മിൻ വെറുത്തു പോയി ഇന്നലത്തോടെ. ജാസ്മിനെ ഗബ്രിയേ എത്ര വെറുക്കുന്നോ അത്രത്തോളം. പുള്ളി പറഞ്ഞത് പോലെ നാട്ടുകാരുടെ വില കൂടെ കളയും ഇവർ. ഇനി എന്റെ ഒരു വോട്ട് ഇവർക്കു പോകില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളാണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തുന്നുണ്ട്.
അത് അവന്റെ ഗെയിം ആണ്. ജിന്റോയുടെ പോലെ വൃത്തി കേടുകൾ പറയുകയും ചെയ്യുകയും ചെയ്യുന്നില്ല, ഇന്നലെ കാണിച്ചത് വൃത്തികേട് അല്ലായിരിക്കും അല്ലേ മുട്ട തൊണ്ടും വേസ്റ്റും കാർപെറ്റിൽ വാരി ഇടുക, കാർപെറ്റിൽ വീണ ഈ വേസ്റ്റ് സ്മെലും ഒന്നും പോവുകയുമില്ല. അത് വൃത്തികേടാല്ലാലെ. ജിന്റോ വായു കൊണ്ട് പറയുന്നതല്ലേ ഒള്ളു ഇവരൊലേ ചെയ്ത് കാണിക്കുവാന്.
ജാസ്മിൻ തുപ്പലും മൂക്കളയും ഉള്ള ചായ ഉണ്ടാക്കി കൊടുക്കുന്നു, മൊട്ട കർപ്പെറ്റ് ൽ ഇട്ടതോ പോട്ടെ അത് അവിടെ ചവിട്ടി അരച്ച് വയ്ക്കുന്നതും. എങ്ങനാ പിന്നെ അത് അവിടെ നിന്ന് ക്ലീൻ ചെയ്യുന്നേ. മര്യാദക് ക്ലീൻ ചെയുന്ന അങ്ങേരെടെ മുന്നിൽ കേറി നിന്ന് ചെയ്യാൻ എങ്കിലും സമ്മദിച്ചോ. ഗെയിം ആണ് പോലും. അവരോളം നാണം ഇല്ലാത്തവർക്കേ ഇങ്ങനെ ഉളുപ് ഇല്ലാണ്ട് സപ്പോർട്ട് ചെയ്യാൻ പറ്റു തുടങ്ങിയ നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.