തലയും വാലും ഇല്ലാത്ത സീത കല്യാണം

ജയറാം നായകനായി എത്തിയ ചിത്രമാണ് സീതാ കല്യാണം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തലയും വാലും ഇല്ലാത്ത സീത കല്യാണം.

ജയറാം, ജ്യോതിക എന്നിവരെ പ്രാധാനകഥാപാത്രങ്ങളാക്കി ടി കെ രാജീവ്‌ കുമാർ ഒരുക്കിയ സിനിമയാണ് സീത കല്യാണം. 2009 ൽ റിലീസ് ആയ ഈ ചിത്രം കണ്ടു തീർക്കുക എന്നത് വലിയ പ്രയാസമായിരുന്നു. ജയറാമിന്റെ കല്യാണവും പ്രശ്നങ്ങളും തന്നെയാണ് സിനിമയുടെ പ്രമേയം. ടി കെ രാജീവ്‌ കുമാർ എന്നാ സംവിധായകന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം എന്ന് നിസംശയം പറയാൻ പറ്റുന്ന സിനിമ.

ആരാണ് ഈ ചിത്രത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണന് ഡബ് ചെയ്യാത്തത് നല്ല ബോർ ആയിട്ടുണ്ട്. ശ്രീനവാസ് ഒരുക്കിയ ഗാനങ്ങൾ പോലും യാതൊരു ചലനവും ഉണ്ടാകില്ല. ഈ ചിത്രത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. പാട്ടുകൾ മികച്ചതായിരുന്നു.

ഏറെക്കാലത്തിന് ശേഷം വൈശാലി ദിനേശ് സർ പാടിയ ദൂരെ ദൂരെ വാനിൽ എന്നൊരു ഗാനമുണ്ട്.. അതിന് ശേഷം അദ്ദേഹം സിനിമാ പാട്ട് പാടിയിട്ടില്ലെന്ന് തോന്നുന്നു. ശ്രീനിവാസ് സർ തന്നെ മികച്ച ഗായകൻ ആയിരിക്കെ എന്തിനാവും ദിനേശ് സാറിനെ കൊണ്ട് ഈ പാട്ട് പാടിച്ചത് എന്ന സംശയവും ബാക്കി, 2001-ൽ ഷൂട്ടിങ് തുടങ്ങി 2009-ൽ റിലീസ് ചെയ്ത ചിത്രം, തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Check Also

വെറുത്തു പോയി ഇന്നലത്തോടെ ഇവരെ, വൈറൽ ആയി ആരാധകന്റെ വാക്കുകൾ

ബിഗ് ബോസ് ആരാധകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കുവെക്കുന്ന ഫേസ്ബുക് ഗ്രൂപ്പാണ് ബിഗ് ബോസ് മലയാളം സീസൺ 6 എന്ന …