ഞാൻ അതിനു മുൻപ് അങ്ങനെ ഒരു രംഗത്തെ കുറിച്ച് മോഹൻലാലിനോട് പറഞ്ഞിട്ടില്ല, ഭദ്രൻ

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീന ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത് ആണ്. ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സിനിമയുടെ സംവിധായകൻ ആയ ഭദ്രൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഭദ്രൻ ഈ കാര്യം വ്യക്തമാക്കിയത്. ഭദ്രന്റെ വാക്കുകൾ ഇങ്ങനെ, ഒളിമ്പ്യൻ അന്തോണി ആദത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു രംഗം ഉണ്ട്.

നിലാപൈതലേ എന്ന ഗാനത്തിൽ മോഹൻലാൽ ആ കുട്ടിയുമായി ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടിൽ ബോക്സർ ബൈക്കിൽ കറങ്ങുന്നു. അതിനു ശേഷം ഈ കുട്ടിയെ ബോക്സറിൽ ഇരുത്തിയിട്ട് ആ ബോൾ കൃത്യം ആയ ബാസ്ക്കെറ്റിൽ കൂടി ഇട്ടു. ശരിക്കും  ഞാൻ ആത്ഭുതപ്പെട്ടുപോയ ഒരു സമയം ആയിരുന്നു അത്. കാരണം അങ്ങനെ ഒരു രംഗം എടുക്കുന്നുണ്ട് എന്ന് ഞാൻ മോഹൻലാലിനോട് പറഞ്ഞിട്ടില്ല.

ഡയലോഗ് പ്രാക്ടീസ് ചെയ്തിട്ടില്ല. എന്നിട്ടും ആദ്യത്തെ ഷോട്ടിൽ തന്നെ മോഹൻലാൽ കൃത്യം ടൈമിങ്ങിൽ ആ ബോൾ ബാസ്ക്കെറ്റിൽ കൂടി പെർഫെക്റ്റ് ആയി ഇട്ടു. ആ രംഗത്തിനു മറ്റൊരു ടേക്ക് എടുക്കേണ്ട കാര്യം വന്നില്ല. ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം കൃത്യം അതിന്റെ അക്ക്യൂറസി അദ്ദേഹത്തിന് എങ്ങനെ മനസിലായി?

അങ്ങനെ ഒരു രംഗം അതിനു മുൻപ് എടുത്തിട്ടില്ല, അദ്ദേഹം ബാസ്‌ക്കറ്റ് ബോൾ പ്ലെയറും അല്ല. പിന്നെ എന്താണ് അവിടെ സംഭവിച്ചത്? ഇന്നും ആ രംഗം കാണുമ്പോൾ എനിക്ക് അത്ഭുതമാണ് എന്നുമാണ് അഭിമുഖത്തിൽ ഭദ്രൻ പറയുന്നത്. ഭദ്രന്റെ ഈ വീഡിയോ ഇപ്പോൾ മോഹൻലാൽ ആരാധകരുടെ ഗ്രൂപ്പിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

Check Also

സുരേഷ് ഗോപിയെ കുറിച്ച് മനസ്സ് തുറന്നു രമേശ് പിഷാരടി

മിമിക്രിയിൽ കൂടി മിനിസ്‌ക്രീനിലേക്കും അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് രമേശ് പിഷാരടി. ഇന്നും നടനും സംവിധായകനും ഒക്കെയായി …

Leave a Reply