നിരവധി ആരാധകരുള്ള താരമാണ് നിത്യ മേനോൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ നിത്യ മലയാള സിനിമയിൽ കൂടിയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി സിനിമകളിൽ തിളങ്ങാനുള്ള അവസരം താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴി ചിത്രത്തിൽ ആണ് നിത്യയ്ക്ക് തന്റെ കഴിവ് തെളിയിക്കാൻ കൂടുതൽ അവസരം ലഭിച്ചത്.
നടി എന്നതിന് പുറമെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും വ്യക്തമായ അഭിപ്രായം ഉള്ള ആൾ കൂടിയാണ് നിത്യ മേനോൻ. തന്റെ നിലപാടുകൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നു പറയുന്നതിൽ യാതൊരു മടിയും നിത്യ മേനോൻ കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ നിത്യ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
അടുത്തിടെ ആയിരുന്നു രാമക്ഷേത്രത്തിന്റെ പ്രതിഷ്ട നടന്നത്. ഈ വിഷയത്തിൽ രേവതി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. സുന്ദരനായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോള്‍ തന്റെയുള്ളില്‍ എന്തോ ഇളകി മറിഞ്ഞുവെന്നും ഹിന്ദുവായി ജനിച്ചവര്‍ സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനൊപ്പം മറ്റുവിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു ആണ് രേവതി പറഞ്ഞത്.
ജയ് ശ്രീറാം വിളിച്ച് കൊണ്ടായിരുന്നു രേവതി പോസ്റ്റ് പങ്കുവെച്ചത്. രേവതിയുടെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് ശരിയായ കാര്യം എന്നാണ് നിത്യ മേനോൻ കുറിച്ചിരിക്കുന്നത്. സ്ത്രീകൾ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ട് എന്ന് ഇപ്പോൾ നമുക്ക് ഒരു സംസ്കാരം ഉണ്ട് എന്നും ആ സംസ്ക്കാരത്തിന് അനുസരിച്ച് നമ്മൾ മാറേണ്ടത് ഉണ്ടെന്നുമാണ് നിത്യ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
നിത്യയുടെ ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. നിരവധി പേരാണ് നിത്യയുടെ പോസ്റ്റിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. പലരും നിത്യയുടെ വാക്കുകളെ പിന്തുണച്ച് കൊണ്ടാണ് പോസ്റ്റിനു കമെന്റുകൾ നൽകിയിരിക്കുന്നത്.