സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രം

സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മഹായാനം എന്ന സിനിമയെ കുറിച്ച് ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ ബാലൻ കെ നായർ  അവതരിപ്പിച്ച കഥാപാത്രത്തിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ഈ കഥാപാത്രത്തിന്റെ പ്രത്യേകതയും പറയുന്നു.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, “പോട്ടെടാ… അന്റെ മുട്ടാളത്തരം ഒന്നും ഇന്നാട്ടിൽ വേണ്ടാട്ടാ.. വല്ലോരും തല്ലി കൊന്നു പുഴേൽ എറിഞ്ഞാ ഞമ്മള് പോലും അറിയുല്ല…” ലോഹിതദാസിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത മഹായാനം എന്ന സിനിമയിൽ ഒന്ന് രണ്ട് സീനുകളിൽ മാത്രം വന്നുപോകുന്ന ഒരു കഥാപാത്രം ആണ് ബാലൻ. കെ. നായർ അവതരിപ്പിച്ച മൊതലാളി.

വേഷം ചെറുത് ആണെങ്കിലും സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രം കിട്ടാനുള്ള പണത്തിന്റെ ബാക്കി തുക മേടിച്ചെടുക്കാൻ ചന്ദ്രുവിനെ കാണാൻ വരുന്ന കഥാപാത്രം.. ആദ്യപെരുമാറ്റത്തിൽ ദേഷ്യക്കാരനായി തോന്നിപ്പിക്കുന്ന കഥാപാത്രം എങ്കിലോ ഉള്ള് നിറയെ ചന്ദ്രുവിനോട് സ്നേഹമുള്ള കഥാപാത്രം.. “ലോറി കൊണ്ടുപോയ്ക്കോ പണം ഇല്ല” എന്ന ചന്ദ്രു പറയുമ്പോൾ അയാളിൽ ഉണ്ടാവുന്ന ഒരു ഭവമാറ്റം ഉണ്ട്.

അല്ല ലോറി കൊണ്ടുപോയാൽ ഇയ്യ് എങ്ങനാ ജീവിക്യ “എന്ന് വ്യസനപ്പെടുന്ന നല്ലൊരു മനസ്സിന്റെ ഉടമ. രവിയുടെ വീട് പണി പൂർത്തിയാക്കാൻ കായ്യ് എന്തേലും ആവശ്യമുണ്ടെങ്കിൽ ഒരു കുറിപ്പ് എഴുതി അയച്ചോളീൻ കൊടുത്തു വിടാം “..എന്ന് വാത്സല്യത്തോടെ പറയുന്ന കഥാപാത്രം. വെടക്ക് സ്വഭാവം കാണിക്കരുതെന്നു ചന്ദ്രുവിനെ ഉപദേശിക്കുന്ന കഥാപാത്രം. പ്രേക്ഷകന് ഇഷ്ടം തോന്നുന്ന വിധം ആ കഥാപാത്രം മികച്ചതാക്കി ബാലൻ. കെ. നായർ.

ചന്ദ്രുവിനും അയാൾ ആരൊക്കെയോ ആയിരുന്നു എന്ന് ഹാജിയാരുടെ മരണവാർത്ത അറിഞ്ഞതിനു ശേഷമുള്ള ചന്ദ്രുവിന്റെ റിയാക്ഷനിൽ നിന്നും മനസിലാക്കാം..ഇടക്കൊക്കെ തന്നെ ശാസിക്കുന്ന സ്നേഹത്തോടെ രണ്ടു വാക്ക് പറയുന്ന അയാൾ കൂടെ പോയതോടെ ഇനി ആരും തന്നെ അന്വേഷിച്ചു വരാനില്ല എന്ന ബോധ്യം, ആ വേദന അയാളുടെ വാക്കുകൾക്കും മുഖത്തും പ്രകടമായിരുന്നു.. നല്ലൊരു കഥാപാത്രത്തെ സൃഷ്‌ടിച്ച എഴുത്തുകാരനെയും അത് വെള്ളിത്തിരയിൽ മനോഹരമാക്കിയ മഹാനടനെയും ആദരവോടെ സ്മരിക്കുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Check Also

വെറുത്തു പോയി ഇന്നലത്തോടെ ഇവരെ, വൈറൽ ആയി ആരാധകന്റെ വാക്കുകൾ

ബിഗ് ബോസ് ആരാധകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കുവെക്കുന്ന ഫേസ്ബുക് ഗ്രൂപ്പാണ് ബിഗ് ബോസ് മലയാളം സീസൺ 6 എന്ന …