സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് കുറിച്ച് ശാന്തിവിള ദിനേശ്

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടേയും മുഖത്ത് നോക്കി പറയാൻ യാതൊരു മടിയും ഇല്ലാത്ത സംവിധായകൻ ആണ് ശാന്തിവിള ദിനേശ്. പലപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ കൂടി ശാന്തിവിള പറയുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും വിവാദം ആകുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ തന്റെ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് ശാന്തിവിളയുടെ ശീലം.

ഇത്തരത്തിൽ അടുത്തിടെ നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തെ കുറിച്ച് ശാന്തിവിള പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപി തന്റെ മകളുടെ വിവാഹത്തിന് ഒട്ടുമിക്ക എല്ലാവരെയും ക്ഷണിച്ചു. പ്രധാന മന്ത്രിയെ പോലും നേരിട്ട് ചെന്ന് അവർ ക്ഷണിച്ചു. എന്നാൽ എന്നെ മാത്രം വിവാഹത്തിന് ക്ഷണിച്ചില്ല.

പ്രധാനമന്ത്രി ഒക്കെ വരുന്ന ഒരു വിവാഹത്തിന് പങ്കെടുക്കാൻ മാത്രം താൻ വളർന്നിട്ടില്ല എന്ന് തോന്നിക്കാണും. എന്നാൽ വിവാഹത്തിന് ക്ഷണിക്കാത്തതിൽ എനിക്ക് സങ്കടമോ വിഷമമോ ഒന്നുമില്ല. കാരണം എന്റെ മകന്റെ വിവാഹത്തിന് ഞാൻ മലയാള സിനിമയിൽ നിന്നും ആരെയും ക്ഷണിച്ചിരുന്നില്ല. അത് കൊറോണ കാലത്ത് നടന്ന വിവാഹം ആയിരുന്നു.

എന്തായാലും ഭാഗ്യം ചെയ്ത ഒരു അച്ഛനും മകളുമാണ് സുരേഷ് ഗോപിയും ഭാഗ്യയും. കോടികൾ പൊടിച്ചാണ് സുരേഷ് ഗോപി മകളുടെ വിവാഹം നടത്തിയത്. കെ സുരേന്ദ്രന്റെ മകളുടെ വിവാഹത്തിന് പോലും പ്രധാനമന്ത്രി വന്നിട്ടില്ല. എന്നാൽ ഒരു മുൻ എം പി യുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി വന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

 

കല്യാണത്തിന് കോടികൾ ചിലവായിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. എന്നാൽ എന്നെ മാത്രം വിവാഹത്തിന് ക്ഷണിച്ചില്ല. അതിൽ തനിക്ക് വിഷമവും ഇല്ല എന്നുമാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply