ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെബാൻ വാലുകാരൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അടുത്ത രായാവായി ഉയർന്ന് വരാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും തന്നെ ഇയാൾക്കില്ല.
കൂട്ടത്തിലെ പല പ്രമാണിമാരേക്കാൾ പ്രേക്ഷകരായിട്ട് കണക്ടാകുന്ന രീതിയാണ് ഈ വ്യക്തിയുടെ ഹൈലേറ്റ്’ ‘ പലരും പടിയിറങ്ങിപ്പോയപ്പോൾ കണ്ടൻ്റ് ക്ഷാമം പരിഹരിക്കാൻ ജിൻ്റോയല്ലാതെ വേറെ ഒരു ഒപ്ക്ഷൻ പ്രേക്ഷകർക്ക് ഇല്ല എന്ന് തന്നെ പറയേണ്ടിവരും. എന്തോ ഇഷ്‌ടമാണ് ആളുകൾക്ക് ഈ മല്ലയ്യയെ എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.
ഊളത്തരം കാണിക്കുന്ന ഒരുത്തനെ നിങ്ങൾ എത്ര മാത്രം സഹിക്കും നമുക്ക് ഇവിടെ ഇരുന്നു പറയാം ഇവന്റെ ഓരോ ചെയ്തികൾ കാണുമ്പോൾ അവിടെ ഉള്ളവർ പ്രതികരിക്കും ഇതു ആൾക്കൂട്ട ആക്രമണം അല്ല ഒരു ഊളത്തരം കാണിച്ചാൽ ഉള്ള പ്രതികാരണം മാത്രം രായാവ് തീട്ടം അല്ലെ, നല്ല നുണയൻ ആണ്, പേഴ്സണാലിറ്റി എന്നത് അടുതുടെ പോയിട്ടില്ല, എന്ത് കള്ളത്തരോം ചെയ്യും എന്ത് നുണയും പറയും.
ഒരു മാനുഷിക പരിഗണന പോലും കൊടുക്കാതെ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ. ആരായാലും ഒന്ന് പതറി പോകും. ബട്ട് ജിന്റോ നിങ്ങൾ അവിടെ കാണിച്ച മനോധൈര്യത്തിന് കയ്യടി. നിങ്ങളോടൊപ്പം, അത് അയാളുടെ ഗെയിം സ്ട്രാറ്റര്ജി ആണ്. അയാൾക്ക് നന്നായി അറിയാം ഹൗസിൽ ഒരാളെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയാൽ പുറത്ത് നല്ല പിന്തുണ ലഭിക്കും എന്ന് (രജിത് സർ, റോബിൻ ഒക്കെ ലഭിച്ച പോലെ). അതിനു വേണ്ടി ആണു അയാള് ഇങ്ങനെ ചൊറിഞ്ഞൊണ്ട് നടക്കുന്നത്.
മലയാളികൾ ഇത്രക്കും അധഃപതിച്ചവർ ആണെന്ന് ഇത്തരം ഷോ യുടെ കമെന്റ്സ് കാണുമ്പോൾ തോന്നുന്നത്, ഏതേലും ഒരുത്തൻ വളുവള ന്നു ഓളി ഇട അവനെ പൊക്കി വെക്കും എല്ലാം കൂടെ, അതെ വേണ്ടു മലയാളം ബി ബി ടോപ് ആവാൻ, മലയാളം ബിഗ് ബോസ് ഷോ തന്നെ വെറുത്തു പോകുന്നു ഇത് കാരണം, ഇതുവരെ ജിൻ്റോ ബെറ്റർ. ആദ്യമേ പുറത്ത് പോകും എന്ന് വിചാരിച്ച അവിടുന്ന് ഇവിടെ വരെ എത്തി. ഗബ്രി കലിപ്പ് നീണ്ടു പോയാൽ ജിൻ്റോ കേറി വരും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.