മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് ഭ്രമയുഗം. ചിത്രം പുറത്തിറങ്ങി ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ദ നേടിയെടുക്കുകയായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രായം കൂടും തോറും മമ്മൂക്കയുടെ അഭിനയത്തിന്റെ വീര്യവും കൂടുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി വരുകയാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ ആദ്യം അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. ഇതിനായി ആസിഫ് അലി സമ്മതം പറയുകയും ചെയ്തത് ആയിരുന്നു. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ അതിൽ അഭിനയിച്ചിരിക്കുന്നത് അർജുൻ അശോകൻ ആയിരുന്നു.
ഒരു അഞ്ച് മാസം മുൻപുള്ള ഒരു അഭിമുഖത്തിൽ ആസിഫ് അലി തന്നെ ചിത്രത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രം വേറെ ലെവൽ സിനിമ ആയിരിക്കുമെന്നു തനിക്ക് ഉറപ്പുണ്ട് എന്നാണ് ആസിഫ് പറഞ്ഞത്. ഇത്ര ഉറപ്പുണ്ടായിട്ടും ആസിഫ് ആ സിനിമയിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണം എന്താണെന്നും താരം തന്നെ പറഞ്ഞിരുന്നു. ചിത്രത്തിൽ നിന്നും ക്ഷണം വന്നപ്പോൾ താൻ ഓക്കേ പറഞ്ഞതാണ്.
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോയപ്പോൾ തന്റെ മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ഉണ്ടായി. ഒരു തരത്തിലും ചിത്രത്തിൽ അഭിനയിക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നു. കാരണം മറ്റേ സിനിമ അതിനു മുൻപേ കോണ്ട്രാക്റ്റ് ഒപ്പിട്ടത് ആയിരുന്നു. അങ്ങനെ ഭ്രമയുഗത്തിൽ നിന്ന് പിന്മാറേണ്ടി വന്നു എന്നുമാണ് ഒരു അഭിമുഖത്തിൽ ആസിഫ് അലി ഇതിനു വിശദീകരണം നൽകിയത്.