ഭ്രമയുഗം സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഖിൽ ഗോപാലകൃഷ്ണൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സാധാരണ മാടമ്പി കഥ പ്രതീക്ഷിച്ചു പോയവർക്ക് കിട്ടിയ അപ്രതീക്ഷിത കലാ വിരുന്ന്, വിഷ്വൽ ട്രീറ്റ് ആയിരിക്കണം ഭ്രമയുഗം. പട്ടണത്തിൽ ഭൂതം ഒക്കെ ആയി വന്നു കോമാളി ആയ മമ്മൂക്ക പണ്ടത്തെ ചീത്ത പേരുകൾ മാറ്റാൻ തീരുമാനിച്ചു ഉറച്ചു ഇറങ്ങിയേക്കുവാണെന്ന് തോന്നുന്നു.
മമ്മൂട്ടി എന്ന നടനെ കുറിച് നല്ല ധാരണ ഉണ്ടായിരുന്നത് കൊണ്ട് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. പക്ഷെ അർജുൻ അശോകൻ, നിങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രക്തം ശർദ്ധിക്കുന്ന സീൻ ഒക്കെ. മഞ്ഞുമ്മൽ ബോയ്സ് സെറ്റ്നു ലഭിച്ച സ്വീകാര്യത / അഭിനന്ദനങ്ങൾ എന്ത് കൊണ്ട് ഭ്രമയുഗത്തിന് കിട്ടിയില്ല/കിട്ടുന്നില്ല? 17ആം നൂറ്റാണ്ടിലെ കാട് പിടിച്ച മനയും മനക്ക് അകത്തെ കാഴ്ചകളും വളരെ മനോഹരമായി തന്നേ പുനർ ആവിഷ്കരിച്ചിട്ട് ഉണ്ട്.
പ്രത്യേകിച്ചും കലവറ /അടുക്കള ഒക്കെ. ആദ്യമൊക്കെ കുറച്ചു ഇഴച്ചിൽ തോന്നിയെങ്കിലും ഈ ഒരു കഥക്ക് അത് അനുയോജ്യം ആയി തോന്നി. ആ ബ്ളാക്ക് ആൻഡ് വൈറ്റ് കാലം ചിത്രീകരിക്കുന്നതിൽ സംവിധായകൻ 100% വിജയിച്ചതായി തന്നേ പറയാം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നതും.
ഭ്രമയുഗം തീയേറ്ററിൽ കാണേണ്ട ഐറ്റം ആണ്. അന്ന് മുതലേ മികച്ച സ്വീകാര്യത തന്നെയാണ് കിട്ടിയത്. മികച്ച ഓഡിയോ എക്സ്പീരിയൻസും കൂടിയാണ്. ഈ സിനിമയെ അത്രയും ലെവൽ എത്തിച്ചത്, സിനിമയേക്കാൾ ഞെട്ടിച്ചത് 3 പേരുടെയും അഭിനയം ആണ്, എല്ലാം അറിയുന്ന ചാത്തൻ തന്നെ തട്ടാൻ വന്ന ആളെ അറിഞ്ഞില്ല, പുതിയ പയ്യന്മാർ വന്ന് മലയാളത്തിലെ സൂപ്പർസ്റ്റാറുകളെ നാണം കെടുത്തി. പ്രേമലു, മഞ്ഞുമേൽ ബോയ്സ് കോടി കടന്നു കഴിഞ്ഞു.
പട്ടണത്തിൽ ഭൂതം എങ്ങനെ ആണ് കോമാളി ആകുന്നത് പോസ്റ്റ് മാൻ അദ്ദേഹത്തിൻ്റെ ആഗ്രഹം ആരുന്നു ചെറിയ കുട്ടികൾക്ക് വേണ്ടി ഒരു സിനിമ എന്നത് അതിനു പിന്നാലെ വന്ന പുലി അതൊക്കെ കോമാളി കളി ആണോ മിഷ്ടർ, ഭ്രമയുഗം ഇറങ്ങിയപ്പോൾ നല്ല സ്വീകാര്യത തന്നെയാണല്ലോ കിട്ടിയത്. മഞ്ഞുമ്മൽ കളക്ഷൻ കൂടിയത് കൊണ്ടുള്ള സ്വീകാര്യതയാണ് മെയിൻ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.