കുറെ അധികം വായിച്ചെന്നു കരുതി ഒരാൾ നല്ല മനുഷ്യൻ ആകുന്നില്ല

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറെ അധികം വായിച്ചെന്നു കരുതി ഒരാളും ഒരു നല്ല മനുഷ്യൻ ആകുന്നില്ല എന്നാണ് ധ്യാൻ പറയുന്നത്. വായിച്ചാൽ ആളുകൾ നല്ല മനുഷ്യർ ആകുമെന്ന് പറയാറുണ്ട്, എന്നാൽ അത് തെറ്റാണ് എന്നാണ് ധ്യാൻ പറയുന്നത്.

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ അച്ഛനുൾപ്പെടെ ഉള്ള എഴുത്ത് കാർക്ക് എവിടെ ഒക്കെയോ ഒരു അഹങ്കാരം ഉണ്ട്. എന്നാൽ ഇവരൊക്കെ ഒരുപാട് വായിക്കുന്ന ആളുകൾ ആണ്. എന്നാലും ഈ എഴുത്ത് കാർക്ക് എല്ലാം ഒരു അഹങ്കാരം ഉണ്ട്. അടുത്തിടെ ഒരു പൊതു പരുപാടിയിൽ വെച്ച് ഒരു എഴുത്ത് കാരനോട് ചോദിച്ച ചോദ്യത്തിന് അദ്ദേഹം അഹങ്കാരം പോലെ മറുപടി കൊടുത്തു.

ഇദ്ദേഹം പറഞ്ഞത് എന്തോ തഗ്ഗ് മറുപടി ആണെന് കരുതി അവിടെ ഇരുന്നവരും കയ്യടിച്ചു. എന്നാൽ ചോദിക്കുന്ന ചോദ്യത്തിന് ഇത്രയും വായിച്ച ഒരാൾക്ക്, ഇത്രയും അറിവുള്ള ഒരാളാക്കി വളരെ സമന്യയതോടെ മറുപടി കൊടുക്കാൻ കഴിയാതെ, ആ സൈറ്റുവഷനെ ലൈറ്റ് ഹാർട്ട് ചെയ്യാൻ കഴിവില്ലാത്തത് ഇദ്ദേഹത്തിന്റെ പരാജയം അല്ലെ. അങ്ങനെ നോക്കുമ്പോൾ ഈ വ്യക്തി ഒരു തോൽവി അല്ലെ എന്നുമാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

നമ്മള് ധ്യാൻ ശ്രീനിവാസനെ അച്ഛനെ വരെ അഹങ്കാരി എന്ന് വിളിക്കുന്നവൻ എന്ന് പറഞ്ഞ് കളിയാക്കും പക്ഷെ അവൻ പറഞ്ഞതിൽ കാതലായ ഒരു സത്യമില്ലേ..? ശ്രീനിവാസൻ ഉൾപ്പെടെ ചെറുതും വലുതുമായ പല എഴുത്തുകാർക്കും ഒരു ചോദ്യം ചോദിക്കുമ്പോൾ അവരാണ് എല്ലാം തികഞ്ഞവർ എന്ന മിഥ്യ ധാരണ ഉണ്ട്‌ അവർ തിരിച്ചു കൊടുക്കുന്ന മറുപടി ധ്യാൻ പറഞ്ഞത് പോലെ തന്നാവും.

അല്ലെങ്കിലും ഒരാൾ ചോദിച്ച ഒരു ചോദ്യത്തിന് (നിർദോഷമായ) ബാലചന്ദ്രൻ ചുള്ളിക്കാട് രോഷാകുലനാകുന്നതും ദേഷ്യത്തോടെ അയാളോട് മറുപടി പറയുന്നതും അത് ‘ചുള്ളിക്കാടിന്റെ തഗ് മറുപടി’ എന്ന പേരിൽ സോഷ്യൽ മീഡിയ ആഘോഷിച്ചപ്പോ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും എതിർക്കപ്പെടേണ്ടതാണെന്നും അന്നേ തോന്നിയിരുന്നു തുടങ്ങി നിരവധി കമെന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …