മലയാളം ബിഗ് ബോസ് സീസൺ 6 നെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തൃശ്ശൂർ ഗഡി എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സീസൺ തുടങ്ങിയപ്പോ നല്ല പ്രതീക്ഷയുള്ള രണ്ടു കൺടെസ്റ്റന്റ് ആയിരുന്നു ജാസ്മിൻ ആൻഡ് ഗബ്രി.
രണ്ട് പേരായാലും കാര്യങ്ങള് പ്രോപ്പർ ആയി പറഞ്ഞു ഫലിപ്പിക്കാൻ നല്ല രീതിയിൽ കേപ്പബിൽ ആയി തോന്നിയിരുന്നു. എപ്പോ ഇവരുടെ ഒരു കോംബോ തുടങ്ങിയോ, അപ്പോ തൊട്ടു രണ്ടു പേരുടെയും ഗ്രാഫ് ഡൌൺ ആയാ പോലെയാണ് തോന്നിയത്. പ്രത്യേകിച്ച് ജാസ്മിൻ്റെ. ആളുകളെ ചുമ്മാ ബ്ലഫ് ചെയ്യൽ തന്നെയാണു ഇവരുടെ പരിപാടി എന്നത് ഉറപ്പ് ആണ്.
തുടക്കത്തിൽ തന്നെയുള്ള ഇവരുടെ ഓവർ അറ്റാച്ച്മെന്റ് കാണുമ്പോ അത് തന്നെയാണ് തോന്നുന്നത്. ഒരു 2-3 ആഴ്ച കഴിഞ്ഞ് ആണേൽ പിന്നേം ഉണ്ട്. പഴയ സീസണിൽ കേട്ടിട്ടുള്ള ഫ്രണ്ട് ആണേ, ഫ്രണ്ട് ആണേ വൈബിൽ ഉള്ള ഡയലോഗും ഉണ്ട്. ഗബ്രി എല്ലാം ഇപ്പോ ഫുൾ ടൈം വേറെ ഏതോ ഒരു ലോകത്ത് എന്ന ഫീൽ ആണ്. എന്തായാലും രണ്ടു പേരും ഇൻഡിവിജ്വൽ ആയി കളിച്ചു കേറി വരണം എന്നാണ് ഒരു ബിഗ് ബോസ് ഫാൻ എന്ന നിലക്ക് തോന്നുന്നത് എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. അവരവിടെ സ്വസ്ഥമായി ഇരിക്കട്ടെ ശല്യം ചെയ്യേണ്ട, എന്താന്ന് വെച്ചാൽ ആയ്ക്കോട്ടെ. ഗെയിം കളിക്കാൻ വന്നവർ കളിച്ച് കപ്പും കൊണ്ട് പോകട്ടെ. അല്ല പിന്നെ, ഇവര് എന്തിനോ വേണ്ടി ഈ ട്രാക് പിടിച്ചപോലെ ആണ് ഇതുങ്ങൾ കാണിക്കുന്നത്, ഈ പൊട്ടാൻന്ങ്ങളൊക്കെ കഴിഞ്ഞ സീസണ് ങ്കിലും ഒന്ന് കണ്ടിട്ട് പോയിരുന്നേൽ ഈ സ്ട്രാറ്റജി എടുക്കില്ലായിരുന്നു.
കറക്റ്റ്, ഫസ്റ്റ് വീക്കിൽ തന്നെ ഓരോ ട്രാക്ക് പിടിക്കുന്നത് ഒട്ടും കോൺവിൻസിങ് അല്ല. അല്ലെങ്കിൽ അവർ പുറത്ത് അത്ര കമ്പനി ആയിരിക്കണം. ഇത് അതും ഇല്ല. ഭയങ്കര ആർട്ടിഫിഷ്യൽ ആണ് 2 പേരും ഡൗൺ ആകും. ഉറപ്പ് തുടങ്ങി നിരവധി കമെന്റുകളാണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.