ഒടുവിൽ വിവാഹമോചന വാർത്തയോട് പ്രതികരിച്ച് ജിഷിൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ മിനിസ്ക്രീൻ താരങ്ങൾ ആണ് ജിഷിനും വരദയും. അമല എന്ന ടെലിവിഷൻ പരമ്ബരയിൽ ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും തമ്മിൽ അടുക്കുകയും ആ അടുപ്പം പ്രണയമായി മാറുകയും ആയിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. എന്നാൽ കുറച്ച് നാളുകൾ ആയി ഇരുവരും വേര്പിരിഞ്ഞാണ് കഴിയുന്നത്.

സോഷ്യൽ മീഡിയയിൽ ജിഷിൻ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഒന്നും വരദയോ വരദ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഒന്നും ജിഷിനോ ഇല്ലാതായതോടെ ആരാധകരിലും സംശയം ഉണ്ടാക്കി. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്ന വാർത്തയോട് രണ്ടു പേരും ഇത് വരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹ മോചന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ജിഷിൻ.

താനും വരദയും തമ്മിൽ വിവാഹമോചിതരായി എന്നും തങ്ങൾ ഇപ്പോൾ വേര്പിരിഞ്ഞാണ് താമസിക്കുന്നത് എന്നുമാണ് ഒരു അഭിമുഖത്തിൽ ജിഷിന് പറഞ്ഞിരിക്കുന്നത്. എന്നാൽ എന്താണ് അതിന്റെ കാരണം എന്നോ മകന്റെ കാര്യത്തിൽ രണ്ടു പേരുടെയും നിലപാട് എന്താണ് എന്നതിനെ കുറിച്ചൊന്നും കൂടുതൽ വ്യക്തത ജിഷിൻ നൽകിയില്ല. വിവാഹത്തോടെ അഭിനയത്തിൽ ഇടവേള എടുത്ത വരദ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാണ്.

അടുത്തിടെ ആണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വരദ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങിയത്. ഫ്‌ളാറ്റിന്റെ പാലുകാച്ചൽ ചടങ്ങിലും ജിഷിനെ കാണാതെ ആയതോടെ ഇരുവരും തമ്മിൽ പിണക്കത്തിൽ ആണെന്നും വേര്പിരിഞ്ഞാണ് കഴിയുന്നത് എന്നും തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്നാണ് ഇരുവരുടെയും ആരാധകർ വിശ്വസിച്ചിരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …