സിബി സാർ പറയുമ്പോഴാണ് ഞാൻ അത് അറിയുന്നത്, ലാൽ ജോസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവ് എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് ലാൽ ജോസ് സംവിധായകൻ ആയുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ആക്കാൻ ലാൽ ജോസിന് വളരെ എളുപ്പം കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.

ലാൽ ജോസ് ചിത്രങ്ങൾ കാണാൻ ആരാധകർ ഏറെ ആവേശത്തോടെ തീയേറ്ററിലേക്ക് പോയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ലാൽ ജോസ് എന്ന സംവിധായകനോടുള്ള പ്രേഷകരുടെ സ്നേഹവും വിശ്വാസവും തന്നെയായിരുന്നു അതിന്റെ കാരണവും. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ചിത്രങ്ങൾ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ തുറന്നു പറയുകാണ് ലാൽ ജോസ്.

സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു മറവത്തൂർ കനവ് ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. മറവത്തൂര്‍കനവിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍ തന്നെയായിരുന്നു സമ്മർ ഇൻ ബത്ലഹേമും നിർമ്മിച്ചത്. അത് കൊണ്ട് ആ സെറ്റിൽ വെച്ച് തന്നെ സിനിമയുടെ വിജയാഘോഷം നടത്താൻ കഴിഞ്ഞു. അവിടെ വെച്ച് സിബി മലയിൽ പറഞ്ഞ കാര്യങ്ങൾ എന്നെ ഞെട്ടിച്ച് കളഞ്ഞിരുന്നു.

സംവിധായകൻ ആകുന്നതിനു മുൻപ് ഞാൻ കമൽ സാറിന്റെ സഹായിയായി കുറച്ച് നാളുകൾ വർക്ക് ചെയ്തിരുന്നു. ആ സമയത്ത് മോഹൻലാൽ എന്നെ കുറിച്ച് പറഞ്ഞ കാര്യമാണ് വർഷങ്ങൾക്ക് ഇപ്പുറം സിബി മലയിൽ വഴി ഞാൻ അരിഞ്ഞത്. അയാൾ ഭാവിയിൽ ഒരു വലിയ സംവിധായകൻ ആകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു എന്നാണ് വിജയാഘോഷത്തിനിടയിൽ സിബി മലയിൽ എന്നോട് പറഞ്ഞത്.

കമൽ സാർ ഒരുക്കിയ വിഷ്ണുലോകം എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. ആ ചിത്രത്തിൽ ഞാൻ കമൽ സാറിന്റെ സഹായി ആയി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ആണ് മോഹനലാൽ എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. കാരണം മോഹൻലാൽ എന്നെ ആ സമയത്ത് ശ്രദ്ധിച്ചിരുന്നു എന്ന് പോലും ഞാൻ കരുതിയിരുന്നില്ല.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …