മീനാക്ഷിക്കെതിരെ വരുന്ന വിമർശനങ്ങളെ മീനാക്ഷി എങ്ങനെയാണ് നേരിടുന്നത്

വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ . റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ എത്തി പിന്നീട് അവതാരകയായി മാറുകയും അതിനു ശേഷം സിനിമയിലേക്ക് എത്തുകയും ചെയ്ത താരം വളരെ പെട്ടന്ന് ആണ് ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ അടുത്തിടെയായി വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും മീനാക്ഷി വിമർശനം നേരിടാറുണ്ട്.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്കെതിരെ വരുന്ന വിമർശനങ്ങളെ താൻ എങ്ങനെയാണ് നേരിടുന്നത് എന്ന് തുറന്നു പറയുകയാണ് മീനാക്ഷി. മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ, രണ്ടു കയ്യും കൂട്ടി അടിച്ചാൽ അല്ലെ ശബ്‌ദം കേൾക്കുകയുള്ളു. ഒരു കൈ മാത്രം നിന്ന് അടിച്ചാൽ ശബ്‌ദം കേൾക്കില്ലല്ലോ. അത് തന്നെയാണ് ഞാൻ ചെയ്യുന്നതും. വിമർശിക്കുന്നവർ വിമർശിക്കട്ടെ.

പ്രതികരിക്കാൻ പോകുമ്പോൾ ആണ് അത് മറ്റൊരു തരത്തിലേക്ക് പോകുന്നത്. ഇപ്പോൾ എന്നെയും എന്റെ ജോലിയെയും എല്ലാവരും ഇഷ്ടപ്പെടണം എന്നും ആരും എന്നെ കുറ്റം പറയാനോ വിമർശിക്കാനോ പാടില്ലെന്നും എനിക്ക് വാശി പിടിക്കാനോ പറയാനോ കഴിയില്ല. കാരണം ഞാൻ ഒരു നടി ആണെന്ന് കരുതി എല്ലാവരും എന്നെ ഇഷ്ടപ്പെടണം എന്നില്ല. നമ്മുടേത് ഒരു സാധാരണ സമൂഹം ആണ്.

ആ സമൂഹത്തിൽ ചില പരിമിതികൾ ഒക്കെ ഉണ്ട്. അത് പിന്തുടർന്ന് വരുന്നവർക്ക് ആണ് പ്രെശ്നം. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ നമ്മൾ ഒരു ഫാഷൻ ലോകത്ത് കൂടിയാണ് സഞ്ചരിക്കുന്നത്. അതാണ് നമ്മുടെ ജോലി. അപ്പോൾ മറ്റുള്ളവർ എന്ത് പറയും എന്നതല്ല നമ്മൾ മുഖവുരയ്ക്ക് എടുക്കേണ്ടത്, പകരം നമ്മുടെ ജോലിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്.

ഒരു സോ കോൾഡ് സൊസൈറ്റിയിൽ ആണ് നമ്മൾ ജീവിക്കുന്നത്. അവിടെ പല അഭിപ്രായങ്ങളും ഉള്ള ആളുകൾ കാണും. അത് എല്ലാം നമ്മൾ മുഖവുരയ്ക്ക് എടുത്താൽ നമ്മൾ നമ്മുടെ പ്രഫഷനിൽ പിന്നോട്ട് പോകും. അത് കൊണ്ട് വിമർശിക്കുന്നവർ വിമർശിക്കട്ടെ, നമ്മൾ അതിനോട് പ്രതികരിക്കാതിരുന്നാൽ യാതൊരു പ്രശ്നവും കാണില്ല. പ്രതികരിക്കാൻ നിൽക്കുമ്പോൾ ആണ് പ്രശ്നങ്ങൾ എന്നുമാണ് മീനാക്ഷി പറയുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …