മൈസൂരിന്റെ പുലർകാല തണുപ്പിൽ, ഒഴുകിയെത്തുന്ന സോളമന്റെ ടാങ്കർ ലോറി

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സിനിമയെ കുറിച്ച് ശരത്ത് എസ് ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിൽ, ഒരു ഓപ്പണിങ് സീക്വൻസ് മാത്രം എടുത്തു റിപീറ്റ് വാച്ച് ചെയ്യാറുള്ളത് “നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ ” ഈ ഓപ്പണിങ് സീൻസ് ആണ്. മൈസൂരിന്റെ പുലർകാല തണുപ്പിൽ, ഒഴുകിയെത്തുന്ന സോളമന്റെ ടാങ്കർ ലോറിയും, മമ്മ യെ ശുണ്ഠി പിടിപ്പിക്കാൻ സോളമൻ പറയുന്ന കുസൃതിതരങ്ങളും.

മമ്മ യുടെ കൈ കൊണ്ട് ഉണ്ടാക്കിയ ദോശ യും ചിൽഡ് ചിക്കൻ ഉം ആന്റണി യും ഒന്നിച്ചു തട്ടുന്നതും ഒക്കെ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ് ആണ് പടം ഫുൾ, കണ്ടതിലും അധികം തവണ ഈ ഓപ്പണിങ് സീൻസ് യു ട്യൂബ് ൽ റിപീറ്റ് വാച്ച് ചെയ്തിട്ടുണ്ട്. ഇത് പോലെ നിങ്ങൾക്കും ഇഷ്ടപെട്ട ഓപ്പണിങ് സീൻസ് കമന്റ്‌ ചെയ്യാമോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നതും. ചന്ദ്രനുദിക്കുന്ന ദിക്കിൽ ടൈറ്റിൽ മ്യൂസിക് മുതൽ മഞ്ഞു പെയ്യാണ് സോങ് വരെ ചിലപ്പോൾ ഇടയ്ക്ക് കാണും. ലൈഫിൽ ടച്ച്‌ ചെയ്തുപോയ ചില ഭാഗങ്ങൾ അതിലുണ്ട് അതുകൊണ്ട്.

മീശ മാധവൻ തുടക്കം കാണാൻ ഭയങ്കര ഇഷ്ടമാണ്. രഞ്ജിത്തിൻ്റെ ശബ്ദവും ആ പാട്ടും ആ സീക്വൻസും, അതു പത്മരാജന്റെ രചനയായത് കൊണ്ടാണ്. ഇത് ഉദയകൃഷ്ണ എഴുതിയത് ആയിരുന്നെങ്കിൽ, നിങ്ങൾക്കു ഈ വൈബ് കിട്ടില്ലായിരുന്നു. “അയ്യേ… ഉക്രി…” എന്ന വൈബിൽ ആവും കാണുക, അന്നേ രാത്രി” തട്ട് കട “സെറ്റ് അപ്പ്‌ കൾ ഉണ്ടോ? ലാലേട്ടൻ പറയുന്നുണ്ട് വരുന്ന വഴിയിൽ ദോശ കഴിച്ചുന്ന്.

തുടക്കത്തിൽ, ഇരുട്ടിലൂടെ ടാങ്കർ ലോറി വരുമ്പോൾ അതിന്റെ ബാഗ്രൗണ്ട് മ്യൂസിക്, സത്യം. എന്ത് രസമാണ് ആ സംഭാഷണങ്ങളും സീനുകളും, സീനുകള്‍ ആണ് രസം. ഒപ്പം സംഭാഷണ ശൈലിയും, കറക്റ്റ് ആണ്.. ശരിക്കും നമ്മൾ അനുഭവിച്ചറിയുന്ന ഫീൽ ആണ്. പൊന്നമ്മ, ലാലേട്ടൻ, വിനീത് കോമ്പിനേഷൻ വളരെ നാച്ചുറൽ ആയിരുന്നു, മുന്തിരി തോപ്പുകളുടെ ലാസ്റ്റ് സീൻ വലിയ ഇഷ്ടം സോഫിയയുമായി ലോറിയിലുള്ള യാത്ര.

ഇതിൻ്റെ കഥാകൃത്ത് കെ.കെ. സുധാകരനും മനോരമയിൽ നീണ്ടകഥകൾ എഴുതിയിരുന്ന സുധാകർ മംഗളോദയവും ഒരാളാണോ? മുന്തിരിത്തോപ്പുകളുടെ തൊട്ടുപിന്നാലെ പത്മരാജൻ സംവിധാനം ചെയ്ത കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥ സുധാകർ മംഗളോദയമാണ്, അല്ല. സുധാകർ മംഗളോദയം വേറെ ആണ് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്നു വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …