വലിയ ചടങ്ങോടെയാണ് മല്ലിക സുകുമാരൻ സിനിമ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ ആഘോഷിച്ചത്

അടുത്തിടെ ആണ് നടി മല്ലിക സുകുമാരൻ തന്റെ സിനിമ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ ആഘോഷിച്ചത്. വലിയ രീതിയിൽ തന്നെ ആണ് പരുപാടി നടന്നത്. നിരവധി താരങ്ങളും ഈ പരുപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ജിൽ ജോയ് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, മല്ലിക സുകുമാരൻ സിനിമാ ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിച്ചത് കണ്ടു. വലിയ ചടങ്ങ് ആയിരുന്നു അത്. പക്ഷെ അത്തരം ഒരു ആഘോഷമൊക്കെ ഇവരുടെ കരിയർ അർഹിക്കുന്നുണ്ടോ? എടുത്ത് പറയാൻ മാത്രം ഏത് കഥാപാത്രമാണ് മല്ലിക ചെയ്തത്? എനിക്ക് അങ്ങനെ ഒരു കഥാപാത്രം ഇവര് ചെയ്തതായി അറിയില്ല.

പൊതുവെ സ്വല്പം പൊങ്ങി സംസാരിക്കുന്ന ഇവർക്ക്, ചുമ്മാ പൊങ്ങച്ചം പറയാൻ ഒരു കാര്യം കൂടിയായി ഇത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് വരുന്നുണ്ട്. ആ പ്രോഗ്രാം ആത്ര പ്രശ്നം ആയി തോന്നുന്നില്ല. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ചെയ്യുന്നത് എന്താണ്. നാട്ടുകാരുടെ പൈസ പിരിച്ച് അവരുടെ നേതാവിന് വലിയ സ്വീകരണവും മറ്റും കൊടുക്കും.

അതൊക്കെ വെച്ച് നോക്കുമ്പോൾ സ്വയം അധ്വാനിച്ച് ഉണ്ടാക്കിയ സ്വന്തം പൈസ മുടക്കി അവർ ഒരു പരിപാടി വെക്കുന്നതിൽ എന്താണ് കുഴപ്പം. ആർക്കാണ് കുഴപ്പം. ഇതൊരുമാതിരി ചൊറിച്ചിൽ പോസ്റ്റ് ആയിപ്പോയി, മക്കൾക്ക് ഒരു സ്ഥാനമുണ്ടെങ്കിൽ അത് മല്ലിക ഉണ്ടാക്കി കൊടുത്തതാണ്. അവർ അതിന്റെ നന്ദി ഇതിലൂടെ കാണിച്ചു. അവർ സെറ്റ് ചെയ്ത പരിപാടി. അത്രയേയുള്ളൂ.

ഇതേ സംശയം എനിക്കും തോന്നിയിരുന്നു,ഇവരേക്കാൾ ഏറെ ആദരിക്കപെടേണ്ട നടി നടന്മാർ ഉള്ളപ്പോൾ, ഈയൊരു പരിപാടി അവർ തന്നെയാണ് നടത്തിയത് എങ്കിൽ അതിലെന്താണ് തെറ്റ്. നമ്മുടെ പിറന്നാൾ നമ്മുടെ വിവാഹ വാർഷികം അല്ലെങ്കിൽ ഒരു സംരഭത്തിന്റെ വാർഷികം ഇതൊക്കെ ഓരോരുത്തരുടെ താല്പര്യവും സമ്പത്തും അനുസരിച്ച് ആഘോഷിക്കാറില്ലേ. അത് ഓരോരുത്തരുടെ സ്വകാര്യ താല്പര്യമല്ലേ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …