ബിഗ് ബോസ് മലയാളം സീസൺ 6 നെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥി ആയ രതീഷ് പുറത്തായി എന്ന തരത്തിൽ ഉള്ള പോസ്റ്റ് ആണ് വന്നിരിക്കുന്നത്. ഇട്ടിമാണി ഇട്ടിമാത്തൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് രതീഷ് പുറത്തായി എന്നാണ്.
പോസ്റ്റ് ഇങ്ങനെ, മലയാളം ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ തന്നെ ഒരേ ഒരു ആഴ്ച കൊണ്ട് വൻ തരംഗവും ഓളവും സൃഷ്‌ടിച്ച മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല. രതീഷിന്റെ പുറത്താക്കൽ സ്വയം വരുത്തി വെച്ചതാണെങ്കിലും നഷ്ടം ബിഗ് ബോസിനും പ്രേക്ഷകർക്കും ആണ്. രതീഷ് പുറത്തു ആയതോടെ പാവം ജിന്റോ ഒറ്റപ്പെടുകയും ചെയ്യും ബിഗ് ബോസ് സീസൺ 6 വിൽ ഡിഫെനിറ്ലി മിസ് രതീഷ് കുമാർ ഇൻ കമിങ് എപ്പിസോഡ്‌സ് വെരി ബാഡ്‌ലി എന്നുമാണ് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. പുറത്ത് ആയില്ല പുള്ളി രാവിലെ വരെ അവിടെ തന്നെ ഉണ്ടായിരുന്നു, അയിന് മാത്രം തരംഗം ഓളം ഉണ്ടായിട്ടില്ല, അതിനുമാത്രം ഇങ്ങേര് എന്താ ചെയ്തത്? റീച്ച് കിട്ടാൻ ചുമ്മാ തള്ളി വിടുന്നത് ആയിരിക്കും, വായിൽ കിടക്കുന്ന നാക്ക് ശരിയല്ലെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കും. ആള് ഗെയിം കളിച്ചോട്ടെ നോ പ്രോബ്ലം.
പക്ഷെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. അതിന്റെ ഫലമാണ് ഈ 6 ദിവസം എന്തൊക്കെയാണ് അങ്ങേര് അവിടെ കാണിച്ചു കൂട്ടിയത്. ഒന്ന് കണ്ട് നോക്കു, ഇയാളുടെ തലയിൽ മുഴുവൻ പൊട്ടത്തരങ്ങളും കള്ളത്തരങ്ങളും മാത്രമേ ഉള്ളൂ കൂടാതെ ഒരു കള്ള കരച്ചിൽ, ഈ പ്രാവശ്യം ബിഗ് ബോസിലെ മത്സരാർത്ഥികൾനേരെ ചൊവ്വേ ഉള്ളത് ഒറ്റണം പോലുമില്ല എല്ലാം തമ്മിൽ തല്ലും അഹങ്കാരങ്ങളും കുശുമ്പും പരസ്പരം കൂട്ടിത്തിരുപ്പ്.
വന്ന് ഒന്ന് രണ്ട് ദിവസം കൊണ്ട് പൊട്ടത്തര പ്രേമം ജനങ്ങളെ ആകർഷിക്കാൻ ലാലേട്ടൻ ഇന്നലെ വന്നുഅവറ്റകൾക്ക് എല്ലാം നല്ല മറുപടി കൊടുത്തു സന്തോഷം ആയി അതൊക്കെ വെച്ച് നോക്കുമ്പോൾ കഴിഞ്ഞ സീസൺ എത്ര മനോഹരമായിരുന്നു. കഴിഞ്ഞ സീസണ്എന്തൊക്കെ ഉണ്ടായിരുന്നെങ്കിലും. മത്സരാർത്ഥികൾ പരസ്പരം വിശ്വാസവും സ്നേഹവും കരുതലും ഒക്കെ ഉണ്ടായിരുന്നു. പലരുടെയും സ്വഭാവങ്ങൾ നമുക്ക് ഇഷ്ടമല്ലാത്തഉണ്ടെങ്കിൽ പോലും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.