അമ്മയും ചേച്ചിയും വിഡിയോയിൽ വരാത്തതിന്റെ കാരണം ഇതാണ്, സഞ്ജു ലക്ഷ്മി

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താര ദമ്പതികൾ ആണ് സഞ്ജുവും ലക്ഷ്മിയും. നിരവധി വീഡിയോകളിൽ കൂടി വളരെ പെട്ടന്ന് ആണ് ഇരുവരും പ്രേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. ടിക്ക് ടോക്ക് വിഡിയോകൾ ചെയ്തു തുടങ്ങിയ ദമ്പതികൾ പിന്നീട് തങ്ങളുടെ വിഡിയോകൾ ഫേസ്ബുക്കിലും യൂട്യുബിലും എല്ലാം പങ്കുവെക്കുകയായിരുന്നു.

ഒരു പക്ഷെ ഈ ദമ്പതികൾ ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടാൻ കാരണം ലക്ഷ്മിയുടെ സംസാര ശൈലി തന്നെയാണെന്ന് പറയാം. സ്‌കിറ്റുകൾ ലക്ഷ്മി ഇടയ്ക്കിടയ്ക്ക് പറയാറുള്ള ‘എന്തുവാ ഇത്’ എന്ന പ്രയോഗം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇന്ന് നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണിവർ. ഇതിനോടകം ഈ ദമ്പതികൾ സിനിമയിലും തങ്ങളുടെ കഴിവ് തെളിയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സഞ്ജുവും ലക്ഷ്മിയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. അടുത്തിടെയാണ് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയത്. എന്നാൽ കുറച്ച് നാളുകളായി ഇവരുടെ വീഡിയോയിലെ സ്ഥിര സാന്നിധ്യമായിരുന്ന ചേച്ചിയെയും അമ്മയെയും ഇപ്പോൾ കാണാറില്ല. ഇതോടെ ഇവരുമായി വഴക്കാണോ എന്ന കമെന്റുകൾ തുടർച്ചയായി വരാൻ തുടങ്ങി.

എന്നാൽ അമ്മയും ചേച്ചിയുടെ തങ്ങൾ ഒരു പ്രശ്നവും ഇല്ലെന്നും ചേച്ചി ഇപ്പോൾ കുടുംബമായി ചെന്നൈയിൽ ആണ് താമസമെന്നും അത് കൊണ്ടാണ് വീഡിയോകളിൽ കാണാത്തത് എന്നും അമ്മയ്ക്കും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ‘അമ്മയ്ക്ക് അടുത്തിടെ ഒരു സർജറി ഒക്കെ കഴിഞ്ഞു ‘അമ്മ റെസ്റ്റിൽ ആണെന്നും അത് കൊണ്ടാണ് ഇരുവരും വീഡിയോകളിൽ കാണാത്തത് എന്നുമാണ് സഞ്ജുവും ലക്ഷ്മിയും പറയുന്നത്.

അത് പോലെ തന്നെ കഴിഞ്ഞ നാല് വർഷമായി തങ്ങൾക്ക് ജോലി ഒന്നുമില്ലെന്നും എന്നാൽ അമേരിക്കയിൽ നിന്ന് തങ്ങൾക്ക് സ്ഥിരമായി സാലറി വരുന്നുണ്ട് എന്നും ദമ്പതികൾ പറയുന്നു. യൂട്യൂബിൽ നിന്നുള്ള വരുമാനം വരുന്നത് അമേരിക്കയിൽ നിന്ന് ആണെന്നും ഞങ്ങൾ അമേരിക്കയിൽ നിന്നാണ് വരുമാനം വരുന്നത് എന്ന് അധികം ആർക്കും അറിയാത്ത കാര്യമാണെന്നുമാണ് താരങ്ങൾ പറയുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …