വീണ്ടും കാണുമ്പോൾ എന്തോ ഒരിഷ്ടം കൂടി വരുന്ന സിനിമ

മേഘം സിനിമയെ  കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മേഘം സിനിമയിൽ കോമഡി കഥാപാത്രമായി എല്ലാവരും ചിരിച്ച് തള്ളിയ ശ്രീനിവാസൻ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തെ കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വന്തം ഫോട്ടോ നാട്ടുകാരെ കാണിച്ചു അവരുടെ തെറി വിളിയും കൂക്കുവിളികളും കേൾക്കുന്ന പാവം തിയേറ്റർ മുതലാളി. ഷണ്മുഖം മുതലാളി. ഇൻട്രോ സീനിൽ ബുള്ളറ്റിന്റെ പിറകിൽ നിന്നിറങ്ങി ജോലിക്കാരനോട് ഒരു ചോദ്യം ഉണ്ട്..”” കൂവൽ കഴിഞ്ഞോ ” എന്ന്. ശ്രീനിവാസൻ ഷണ്മുഖം മേഘം. ഇഷ്ടപ്പെടുന്ന പെണ്ണിന് വേണ്ടി റോക്കറ്റ് വാങ്ങാൻ പോലും തയ്യാറായ അണ്ടർ റേറ്റഡ് കാമുകൻ.

ഇഷ്ടപ്പെടുന്ന പെണ്ണിന് സാരിയും അവളുടെ അച്ഛന് 20 അണ്ടർവെയറും വാങ്ങിച്ചു കൊടുത്ത പാവം പണക്കാരൻ വീണ്ടും കാണുമ്പോൾ എന്തോ ഒരിഷ്ടം കൂടി വരുന്ന സിനിമ  മേഘം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്നു വരുന്നുണ്ട്. മമ്മൂട്ടിയെ പൊട്ടിക്കാൻ പ്രിയദർശൻ മനഃപൂർവം ചെയ്തതാ ഈ സിനിമ ന്നാണ് പടം കണ്ടിട്ട് വന്നവര് അന്ന് പറഞ്ഞു നടന്നത്.

അവർക്കത് അങ്ങ് ഇഷ്ടപ്പെട്ടില്ല പുള്ളി കുറച്ചൊരു വില്ലൻ മാതിരി വന്നത്. രണ്ടു നായികമാരും നായകനെ വേണ്ടെന്ന് വെച്ചത്. കേട്ടപ്പോ കാണാൻ മടുപ്പിച്ചു കുറേ കഴിഞ്ഞാണ് ഈ സിനിമ കണ്ടത് നല്ല സിനിമ ആയിരുന്നു ഏതാണ്ട് ഇത് പോലൊരു വില്ലൻ വേഷം അല്ലേ പ്രേംനസീർ അഴകുള്ള സലീനയിൽ ചെയ്തത്, ഒരു പക്ഷെ മമ്മുട്ടിയേക്കാൾ നന്നയി കോമഡി വഴങ്ങാൻ പറ്റുന്ന ഒരു നടൻ ആയിരുന്നു നായകൻ എങ്കി പടം ഉഷാർ ആയേനെ.

മേഘം, തമ്പുരാൻ്റെ ഫ്ലാഷ്ബാക്ക് ഒഴിച്ച് എനിയ്ക്ക് വളരെ അധികം ഇഷ്ടപെട്ട പടമാണ്. ഇതിലെ ഷൺമുഖത്തിൻ്റെ വിഗ് ആണെന്നു തോന്നുന്നു മിന്നാരത്തിലെ ജഗതിയ്ക്ക് കൊടുത്തത്, ജനം പ്രതീക്ഷിച്ചത് കിട്ടിയില്ല എന്നത് സത്യം എങ്കിലും. പ്രിയദർശൻ മേക്കിങ് ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. ഓരോ തവണ കാണുമ്പോളും ഇഷ്ടവും പുതുമയും ഏറി വരുന്ന സിനിമ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …