ഒരുപാട് നല്ല മെലഡി ബിജിഎംസ് ഉണ്ട് പടത്തിൽ

സൂപ്പർ ശരണ്യ സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന  ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് കെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത വർഷങ്ങളിൽ ഇറങ്ങിയ ഏറ്റവും മികച്ച ഓ എസ് ടി കളിൽ ഒന്നായിരുന്നു സൂപ്പർ ശരണ്യ.

പക്ഷേ എന്തുകൊണ്ടോ വേണ്ടത് ശ്രദ്ധ ഇതിന് കിട്ടിയില്ല. ഒരുപാട് നല്ല മെലഡി ബിജിഎംസ് ഉണ്ട് പടത്തിൽ. സൂപ്പർ ശരണ്യ ടൈറ്റിൽ ട്രാക്ക്, ഇന്റർവെൽ ബി ജി എം വിത്ത് നാദസ്വരം, ശരണ്യ ദീപു ലവ് ബി ജി എം, ക്ളൈമാക്സ് ബി ജി എം ഒക്കെ അതിമനോഹരമായി ഒരുക്കിയിട്ടുണ്ട് ജസ്റ്റിൻ വർഗീസ്. തണ്ണീർ മത്തൻ പോലെയോ പ്രേമലു പോലെയോ ഈ സിനിമ ആഘോഷിക്കപ്പെടാഞ്ഞത് കൊണ്ടാവും ഇതിന്റെ ഓ എസ് ടി യും അണ്ടർ റേറ്റഡ് ആയി പോയത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകളാണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഈ പടം കാണേണം എന്ന് ഉണ്ടായിരുന്നു, പിന്നെ കാണാൻ തോന്നി ഇല്ല, പേര് കൊള്ളില്ല, സോങ്‌സും നല്ലതായിരുന്നു, എന്ത് കൊണ്ടോ ഈ പടം അതികം ആളുകൾക്കിടയിൽ ചർച്ച ആയില്ല, അഭിനേതാക്കളുടെ അഭിനയവും നന്നായിരുന്നു, പടത്തിലെ  ഗാനങ്ങൾ എല്ലാം അടിപൊളി ആയിരുന്നു തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …