വാലിബനിലെ ഈ ഒരു കാര്യം നിങ്ങളിൽ എത്രപേര് ശ്രദ്ധിച്ചിരുന്നു

സിനി ഫൈൽ ഗ്രൂപ്പിൽ മലൈകോട്ടൈ വാലിബൻ സിനിമയെ കുറിച്ച് സതീഷ് കെ എസ് കെ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വാലിബനെ കുറിച് ധാരാളം പോസ്റ്റുകൾ കാണാൻ ഇടയായി, പലരും നല്ല ഫ്രെയിമുകൾ കളർ എന്നെല്ലാം പറയുന്നതും മറുപടിയായി സ്ക്രീന്ഷോട്ടുകൾ തന്നാൽ മതി സിനിമ കാണുന്നില്ല.

എന്ന് തുടങ്ങിയ കമ്മെന്റുകളും കാണാൻ ഇടയായി. പലരും ഇപ്പോഴും പറഞ്ഞതായി കണ്ടിട്ടില്ലാത്ത ഒരു കാര്യമാണ് വാലിബന്റെ സൗണ്ട് മിക്സിങ് നെ കുറിച്, സിനിമ തിയേറ്ററിൽ പോയി കണ്ട ഒരു സാദാരണ പ്രേക്ഷകൻ എന്നാ നിലയിൽ ഞാൻ പറയട്ടെ ഓ ടി ടിയിൽ വന്ന സിനിമ ഫോണിൽ കണ്ടവരും സ്റ്റീരിയോ സ്പീക്കറിൽ അല്ലെങ്കിൽ ഹോംതിയേറ്റർ ഇൽ കണ്ടവരും തീർച്ചയായും നഷ്ടപ്പെടുത്തിയത് അതിലെ ശബ്ദ വിന്യസം ആയിരിക്കും.

ഒരു പക്ഷെ തീയേറ്ററിൽ മാത്രമേ അത്ര പെർഫെക്ഷൻ ആയി നിങ്ങൾക് അത് അനുഭവിക്കാൻ കഴിയുമായിരുന്നുള്ളു എന്നെനിക്ക് ഉറപ്പായും പറയാൻ സാധിക്കും, മറ്റൊരു മലയാള സിനിമയും ശബ്ദവിന്യാസത്തിൽ എന്നെ ഇത്രക്കും അതിശയപ്പെടുത്തിയിട്ടില്ല. ഇത്രയും കാലം ഡോൾബിയുടെ പരസ്യത്തിൽ മാത്രം ലഭിച്ചിരുന്ന സറൗണ്ടിങ് എക്സ്പീരിൻസ് ആദ്യമായി വ്യക്തമായി കിട്ടിയതും വാലിബനിൽ മാത്രമായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …