നിരവധി ആരാധകരുള്ള താരമാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിൽ കൂടിയാണ് വിനയ് ഫോർട്ട് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ വളരെ പെട്ടന്ന് തന്നെ താരത്തിന് കഴിഞ്ഞു. എന്നാൽ വിനയ് ഫോർട്ടിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ പ്രേമം.
പ്രേഷത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനു ശേഷം നായകനായും സഹനടനായും എല്ലാം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ഇതിഹാസമാണ് മമ്മൂക്ക എന്നാണ് വിനയ് പറയുന്നത്.
വിനയിയുടെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയിൽ എന്റെ പ്രായത്തിൽ ഉള്ള നായക നടന്മാർ പോലും ചെയ്യാൻ മടിക്കുകയും ഇത് ചെയ്താൽ തങ്ങളുടെ നടൻ എന്ന ഇമേജിനെ ബാധിക്കുമോ എന്നും സംശയിക്കുന്ന കഥാപാത്രങ്ങൾ ആണ് മമ്മൂക്ക തന്റെ ഈ പ്രായത്തിൽ നിഷ്പ്രയാസം ചെയ്യുന്നത്. ശരിക്കും മമ്മൂക്ക നമുക് എല്ലാവര്ക്കും ഒരു അത്ഭുതം തന്നെയാണ്.
ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള എല്ലാ കഥാപാത്രങ്ങളും മമ്മൂക്ക ഈ പ്രായത്തിനകം ചെയ്തു കഴിഞ്ഞു. മലയാള സിനിമയിൽ ഇപ്പോൾ ഉള്ള ഏറ്റവും വലിയ വിശേഷം എന്താണെന്ന് ചോദിച്ചാൽ സിനിമകളിൽ മമ്മൂക്ക നടത്തുന്ന എക്സ്പെരിമെന്റ് ആണെന്ന് ഒരു സംശയവും കൂടാതെ പറയാൻ കഴിയും. എന്ത് മനോഹരമായിട്ടാണ് അദ്ദേഹം ഓരോ സിനിമയും അനായാസം അഭിനയിക്കുന്നത് എന്നുമാണ് വിനയ് ഫോർട്ട് പറയുന്നത്.