മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രം ദിലീപ് അവതരിപ്പിച്ച വിനോദിനോട് സ്വന്തം മകളെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്. സീൻ ഇതാണ് വിനോദ് (ദിലീപ് ): തങ്കച്ചൻ ചേട്ടന്റെ സന്തോഷത്തിന് എന്താ കുഴപ്പം. തങ്കച്ചൻ (ഇന്നസെന്റ് ): ആകെ ഇണ്ടായിരുന്ന മോള് പോയ പിന്നെ വിഷമം ഉണ്ടാവില്ലേ.
വിനോദ് (ദിലീപ് ): അവള് പോയത് അവൾക്ക് ഇഷ്ടപ്പെട്ട ഒരാളിനോപ്പം ജീവിക്കാനല്ലേ #തങ്കച്ചൻ (ഇന്നസെന്റ് ): ഹ ഹ ഹ. അത് ഞാൻ പറഞ്ഞുണ്ടാക്കിയ കഥ. ഈ അണക്കെട്ടിനും ഈ വെള്ളത്തിനും ഈ കാണുന്ന കാടിനുമൊക്കെ സത്യം അറിയാം..ആരുമില്ലാത്തപ്പോ മനസ്സിൽ തോന്നുന്നത് മുഴുവൻ ഞാൻ ഇവരോട് പറയാറുണ്ട്..ചിലപ്പോ വന്നിരുന്നു കരയാറുണ്ട്.. ഭ്രാന്ത് അല്ല.
ഫിറ്റ് ആയിട്ടും അല്ല കേട്ടോ എന്റെ മോള് ഇനി വരില്ല… നീ പറഞ്ഞ പോലെ വല്യമ്മച്ചി, വല്യപ്പച്ച എന്ന് വിളിച്ചു അവളുടെ മക്കളും വരില്ല… അവൾ ഈ ലോകത്തീന്നെ പോയടാ… ഗുജറാത്തിൽ നഴ്സിംഗ് പഠിക്കാൻ പോയതല്ലേ..ചെന്ന് പെട്ടത് കുഴപ്പം പിടിച്ചൊരു കൂട്ടത്തിലാ.. ചതിയായിരുന്നു. മൂന്ന് കൊല്ലത്തെ പഠിപ്പ് അത് കഴിഞ്ഞാ വിദേശത്ത് ജോലി എന്നൊക്കെ കേട്ടപ്പോ എന്റെ മോൾക്ക് ഒരു മോഹം തോന്നിയതാ.. ഒരുദിവസം അവളെ കാണാനില്ലെന്നു പറഞ്ഞ് ഒരു ഫോൺ വന്നു..ഭാഗ്യത്തിന് അന്വേഷിക്കാൻ ഞാൻ ഒറ്റയ്ക്കാ പോയത്..കണ്ടു.. മോർച്ചറിയിൽ അപ്പച്ചന്റെ വരവും കാത്ത് തണുത്ത് മരവിച്ചു അങ്ങനെ കിടക്കുവാ..കൊന്നതാ.
അതിന്റെ വിത്തും വേരും തേടി പോകണ്ടാന്നു അവിടെയുള്ള മലയാളികള് പറഞ്ഞു.. തിരിച്ചു പോരുമ്പോ ഞാൻ ഓർത്തു എന്തിനാ ശോശാമ്മ ഇതറിയുന്നത്..പൊന്നു പോലെ കൊണ്ട് നടന്നിരുന്ന മോളാ..അവൾക്ക് സഹിക്കാൻ പറ്റില്ല ഇപ്പൊ ആ സങ്കടം ഈ നെഞ്ചിനകത്ത് മാത്രേ ഉളളൂ. അത് മതി.. നമ്മൾ ഇഷ്ടപ്പെടുന്നവര് വേദനിക്കാണ്ട് നോക്കേണ്ടത് നമ്മുടെ കടമയാ. ഡയലോഗ്കളെക്കാൾ അത് ഇന്നസെന്റ് ഡെലിവർ ചെയുന്ന ഒരു രീതി. അപ്പോൾ കിട്ടുന്നൊരു ഫീൽ.
അത് ഭയങ്കര ടച്ചിങ് ആണ്. ജീവിതം ഒരിക്കലും ഒരു തമാശ അല്ല… പല പല അനുഭവങ്ങളിലൂടെ ഉള്ളൊരു യാത്രയാണ്. ഇടയിൽ ഇറങ്ങി പോകാതെ അവസാനം വരെയും തുടരേണ്ട ഒരു യാത്ര മുന്നോട്ട് പോകുക. ആത്മവിശ്വാസത്തോടെ. എത്ര നല്ലൊരു മെസ്സേജ് ആണ് ഈ സിനിമ നൽകുന്നത് സ്വന്തം സിനിമകളിൽ ഇതുപോലെ കണ്ണ് നിറക്കുന്ന കുഞ്ഞ് കുഞ്ഞ് സീനുകൾ കരുതി വെക്കുന്ന കുടുംബപ്രക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ : സത്യൻ അന്തിക്കാട്