ഇന്നായിരുന്നെങ്കിൽ ഒരിക്കലും ആ സിനിമയിൽ ഞാൻ അഭിനയിക്കില്ലായിരുന്നു, അഭിരാമി

നിരവതി ആരാധകർ ഉള്ളൊരു ചിത്രമാണ് ഞങ്ങൾ സന്തുഷ്ടരാണ്. ജയറാം നായകനായി എത്തിയ ചിത്രത്തിൽ അഭിരാമിയാണ് നായികയായി അഭിനയിച്ചത്. നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായത്. ഒടുവിൽ ഉണ്ണികൃഷ്ണൻ, രാജൻ പി ദേവ്, ജഗതി ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം ആ കാലത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം അഭിരാമി നൽകിയ ഒരു അഭിമുഖത്തിൽ ഇന്നത്തെ അഭിരാമി ആയിരുന്നെകിൽ ഒരിക്കലും അത് പോലൊരു ചിത്രം ചെയ്യില്ല എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാജസേനൻ. അഭിരാമി ഇന്ന് ഇത് പറയുന്നത് വെറും നന്ദിയില്ലായ്മ ആന്നെന്നാണ് രാജസേനൻ പറയുന്നത്.

ഒരു പാത്രത്തിൽ വന്ന അഭിരാമിയുടെ ചിത്രം കണ്ടു തപ്പി പിടിച്ചാണ് അഭിരാമിയെ ഞങ്ങൾ ചെന്ന് കാണുന്നത്. അന്ന് അഭിരാമി എന്നോട് ചോദിച്ചത് എന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ എന്നാണ്. ഞാൻ അല്ലെ ചെയ്യിക്കുന്നത്, ഞാൻ ചെയ്യിച്ചോളാം എന്നാണ് ഞാൻ അന്ന് മറുപടി പറഞ്ഞത്. അഭിരാമിയെ എത്രത്തോളം സുന്ദരിയാക്കാമോ എത്രത്തോളം സുന്ദരിയാക്കിയാണ് ഞങ്ങൾ അവതരിപ്പിച്ചത്.

എല്ലാം വേണ്ട രീതിയിൽ പറഞ്ഞു കൊടുത്ത് ഞാൻ സിനിമ ചെയ്യിച്ചു. അന്ന് സിനിമ കണ്ടതിന് ശേഷം നിർമ്മാതാവ് എന്നോട് ചോദിച്ചത് ഈ അഭിരാമിയുടെ താടി കുറച്ച് നീണ്ടത് അല്ലെ? അതൊക്കെ എവിടെ? നിങ്ങൾ എങ്ങനെയാണ് ഇത് പോലെയാക്കിയത് എന്ന്. അങ്ങനെ ഉള്ള അഭിരാമി ഇങ്ങനെ ഒരു പ്രസ്താവന ഇന്ന് പറഞ്ഞത് ശരിക്കും നന്ദികേട് ആണെന്നാണ് രാജസേനൻ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply