നിരവധി ആരാധകരുള്ള താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് ആര്യ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അതിനു ശേഷം ബിഗ് ബോസ്സിൽ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്ത് വന്നതിനു ശേഷം ആര്യ തന്റെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. ആര്യയ്ക്ക് ഒരു കാമുകൻ ഉണ്ടെന്നു താരം ബിഗ് ബോസ്സിൽ വെച്ച് പറഞ്ഞിരുന്നു.
എന്നാൽ ബിഗ് ബോസ് പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം താൻ കാമുകനുമായി ബ്രേക്കപ്പ് ആയെന്നും ആര്യ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ബ്രേക്കപ്പ് സമയത്തെ കാര്യങ്ങൾ തുറന്നു പറയുകയാണ് ആര്യ. ബിഗ് ബോസ്സിൽ മത്സരിക്കാൻ വരാൻ ഏറ്റവും കൂടുതൽ എന്നെ ഫോഴ്സ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹം ആയിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം മനഃപൂർവം ചെയ്തത് ആണോ എന്ന് പോലും തോന്നി പോകും.
കാരണം എനിക്ക് കുട്ടി ഉണ്ട്, അച്ഛൻ മരിച്ചിട്ട് അധികം നാൾ ആയില്ല. പക്ഷെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടത് പോലും അദ്ദേഹം ആയിരുന്നു. പരുപാടി തുടങ്ങാൻ കയറുന്നതിനു മുൻപ് പോലും എന്നെ കാണാൻ കഴിയാത്തതിൽ വിളിച്ച് കരഞ്ഞ ആൾ ആയിരുന്നു. പിന്നീട് ഉള്ള 75 ദിവസം കൊണ്ട് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. പരുപാടിയിൽ നിന്ന് പുറത്തിറങ്ങി ഞാൻ അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല.
രണ്ടാം ദിവസമാണ് അദ്ദേഹത്തെ വിളിച്ചിട് കിട്ടിയത്. എവിടെ ആണെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയായിരുന്നു എന്നാണ് മറുപടി പറഞ്ഞത്. അദ്ദേഹം മറ്റൊരു റിലേഷനിൽ ആണെന്ന് അറിഞ്ഞ സമയത്ത് എനിക്ക് അവരെ വെടിവെച്ച് കൊല്ലാനുള്ള ദേക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ കൊള്ളണം എന്നുള്ള ദേക്ഷ്യം ഒന്നും ഇല്ല.
അവർ ഇപ്പോൾ വിവാഹം കഴിച്ചു ഒരുമിച്ച് ജീവിക്കുകയാണ് എന്ന് എനിക്ക് അറിയാം. എന്നാൽ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാൻ ആയിരിക്കും എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു എന്നും നമ്മൾ അത്രയും സ്നേഹിച്ച ആൾ വേറൊരു റിലേഷനിൽ ആണെന്ന് അറിഞ്ഞ സമയത്ത് ശരിക്കും മനസ്സ് ബ്ളാങ്ക് ആയിരുന്നു എന്നുമാണ് ആര്യ പറഞ്ഞത്.