കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അഴകിയ രാവണൻ. ചിത്രം റിലീസ് ചെയ്ത സമയത്ത് തിയേറ്ററിൽ ചിത്രം പരാചയപ്പെട്ടിരുന്നെങ്കിലും മിനിസ്‌ക്രീനിൽ ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്.
മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് കമൽ ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ച് കമൽ പങ്കുവെച്ച ഓർമ്മകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
കമലിന്റെ വാക്കുകൾ ഇങ്ങനെ, അഴകിയ രാവണന്റെ കഥ നിർമ്മാതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത് ഇത് മോഹൻലാൽ ചെയ്യേണ്ട പടം അല്ലെ എന്നാണ്. എന്നാൽ മമ്മൂട്ടിയെ വിളിച്ചു സിനിമയെ കുറിച്ച് സംസാരിച്ചത് ശ്രീനിവാസൻ ആണ്. ഫോണിൽ വിളിച്ചാണ് അദ്ദേഹം മമ്മൂട്ടിയോട് സിനിമയുടെ കഥ പറയുന്നത്.
വേദനിക്കുന്ന കോടീശ്വരന്റെ കഥയാണ് എന്ന് ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. കുറച്ച് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു മമ്മൂട്ടി ഫോൺ വെച്ച്. എന്നാൽ അദ്ദേഹം പിന്നെ തിരിച്ച് വിളിക്കില്ല എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ കുറച്ച് കഴിഞ്ഞു അദ്ദേഹം തിരിച്ച് വിളിച്ചു. സിനിമയുടെ കഥ ചോദിച്ചപ്പോൾ വീണ്ടും വേദനിക്കുന്ന കോടീശ്വരന്റെ കഥയാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു.
നിങ്ങൾ എന്നെ കളിയാക്കുവാണോ എന്നാണ് മമ്മൂട്ടി ചോദിച്ചത്. എന്നാൽ സിനിമയുടെ കഥ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ സിനിമ ചെയ്യാം എന്ന് മമ്മൂക്ക സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് അഴകിയ രാവണൻ സിനിമ പിറക്കുന്നത്. എന്നാൽ എന്ത് കൊണ്ടാണ് സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു പോയത് എന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയുന്നില്ല എന്നുമാണ് കമൽ പറഞ്ഞത്.