മോഹൻലാലിനേയും മമ്മൂട്ടിയേയും പോലെ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ആളാണ് സായ് കുമാർ, ബൈജു അമ്പലക്കര

നിരവധി ആരാധകരുള്ള താരമാണ് സായ് കുമാർ. റാംജി റാവു സ്പീക്കിങ് എന്ന സിനിമയിൽ കൂടിയാണ് സിദ്ധിഖ് സിനിമ രംഗത്തേക്ക് തന്റെ അരങ്ങേറ്റം കുറിച്ചത്. അവിടുന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ എല്ലാം വളരെ മനോഹരമായി തന്നെ അഭിനയിച്ചു ഭലിപ്പിക്കാനും സായ് കുമാറിന് കഴിഞ്ഞു.

എന്നാൽ ഒരു സമയത്ത് മലയാള സിനിമയിൽ നിന്നും അവസരങ്ങൾ ലഭിക്കാതെ വന്നതോടെ സായ് കുമാർ സിനിമയിൽ നിന്നും കുറച്ച് നാളുകൾ ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തി എങ്കിലും പഴയത് പോലെ സിനിമയിൽ സജീവമായി നിൽക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ സായ് കുമാറിനെ കുറിച്ച് നിർമ്മാതാവ് ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ബൈജു അമ്പലക്കരയുടെ വാക്കുകൾ ഇങ്ങനെ, വളരെ റേഞ്ച് ഉള്ള ഒരു നടനായിരുന്നു സായ് കുമാർ. റാംജി റാവു സ്പീക്കിങ്ങിനു ശേഷം ഒരുപാട് സിനിമകളിൽ നിന്നുള്ള അവസരങ്ങൾ ആണ് സായ് കുമാറിനെ തേടി എത്തിയത്. എന്നാൽ സിനേതാക്കളുടെ കഥ നോക്കാതെ സിനിമകൾ തിരഞ്ഞെടുത്തത് ആണ് സായ് കുമാറിന് പറ്റിയ ഏറ്റവും വലിയ തെറ്റ്.

മോഹൻലാലിനേക്കാൾ ഏറെ മുകളിൽ എത്തേണ്ട നടൻ ആയിരുന്നു അദ്ദേഹം. നല്ല റേഞ്ച് ഉള്ള നടൻ ആണ് സായ് കുമാർ എന്ന് മമ്മൂക്ക ഉൾപ്പെടെ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് പറ്റിയ മറ്റൊരു അബദ്ധം എന്താണെന്ന് വെച്ചാൽ അദ്ദേഹം ശരീരം ശ്രദ്ധിക്കാതെ പോയി എന്നതാണ്. ഈ രണ്ടു കാരണങ്ങൾ ആണ് സായ് കുമാർ എന്ന നടന്റെ തകർച്ചയ്ക്ക് കാരണം.

ഒരുപാട് സിനിമകളിൽ നിന്നും അവസരങ്ങൾ വന്നതോടെ സിനിമയുടെ കഥ നോക്കാതെ പടങ്ങൾ വാരി വലിച്ച് ചെയ്തത് ആണ് സായ് കുമാറിന് പറ്റിയ ഏറ്റവും വലിയ തെറ്റ് എന്നുമാണ് ഒരു അഭിമുഖത്തിൽ ബൈജു അമ്പലക്കര സായ് കുമാറിനെ കുറിച്ച് പറഞ്ഞത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply