കുറ്റം തെളിയുന്നത് വരെ അയാൾ ജീവിച്ച് പോകട്ടെ

നടൻ ദിലീപിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിതിൻ ജോസഫ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പടത്തിനു പോസിറ്റീവ് കിട്ടിയാൽ ചീത്തവിളിക്കുന്നവരെയും ഇത്രയും കാലം നെഗറ്റിവ് പറഞ്ഞവരെയും കൂട്ടമായി ടിക്കറ്റ് ന് ക്യൂ നിർത്താൻ കഴിവുള്ള നടൻ. വോയിസ് ഓഫ് സത്യനാഥൻ ഉടൻ എത്തുന്നു.

അണിയറയിൽ സി ഐ ഡി മൂസ 2 അടക്കം പ്രോമിസിംഗ് പ്രോജക്റ്റ്. എസ്, ഹിസ് റിഡംഷൻ ബിഗിൻസ്. പിന്നെ കമെന്റ് ഇൽ കിടന്നു പീഡനവീരൻ എന്ന് പറയുന്നവരോട് – പീഡന വീരൻ എന്ന് പറയാൻ അയാൾ ആരെയെങ്കിലും പീഡിപ്പിച്ചോ. തെളിവുണ്ടെങ്കിൽ പ്രോസീക്യൂഷൻ കേസ് അനന്തമായി തള്ളുന്നത് എന്തിനാ. വേർഡിക്റ്റ് വരാൻ പത്ത് കൊല്ലം എടുക്കുമെങ്കിൽ ആ കാലമത്രയും അയാൾ ചത്ത്‌ ജീവിക്കണോ.

പീഡന കേസുകൾ വലിയ വാർത്തകളാക്കുന്ന മാധ്യമങ്ങൾ, പല കേസുകളും ഫേക്ക് ആണെന്നു തെളിയുമ്പോൾ അതിൽ ഉൾപ്പെട്ട ആളുടെ ഫോട്ടോ വച്ചു ഒരു തിരുത്തൽ വാർത്ത പോലും കൊടുക്കാറില്ല. അതുകൊണ്ട് കേസ് ആദ്യം കോടതിയിൽ തെളിയട്ടെ. കുറ്റം തെളിയുന്ന വരെ അയാൾ ജീവിച്ചുപോക്കോട്ടെ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്.

ഇങ്ങേർക്ക് ആ പഴയ ഒരു പവർ നഷ്ടപ്പെട്ടു, വെറുതെയാ തട്ടാശ്ശേരി കൂട്ടം പടത്തിൽ ലാസ്റ്റ് പുള്ളിയെ കാണിക്കുന്നുണ്ട്. ആ 10 മിനിറ്റ് തന്നെ ധാരളം, സി ഐ ഡി മൂസ 2 പ്രോമിസിംഗ് പ്രോജക്റ്റ് എന്നൊക്കെ എങ്ങനെ പറയാൻ തോന്നുന്നു. ആ പടത്തിൻ്റെ ജീവൻ ആയിരുന്നു കുറെ പേര് ഇന്ന് ജീവനോടെ ഇല്ല. ഒരിക്കലും ഒരു രണ്ടാം ഭാഗം വരരുതേ എന്ന് ആഗ്രഹിക്കുന്ന പ്രോജക്ട് വോയ്സ് ഓഫ് സത്യ നാഥൻ നല്ല പടം ആവും.

ദിലീപ് റീ ഇൻവെന്റ ചെയ്യണം പഴയ സ്റ്റൈൽ കോമഡികൾ വർക്ക് ആവില്ല. ഇപ്പോഴും പിള്ളേരെ ഫാമിലിനേം എയിം വെച്ചു ഔട്ട് ഡേറ്റഡ് കോമഡി ചെയ്യാതെ കമ്മരൻ പോലെ പൊട്ടൻഷ്യൽന് പറ്റിയ പടങ്ങൾ ചെയുക, വില്ലാളിവീരനും നാടോടിമന്നനും കഴിഞ്ഞ് ഇങ്ങേരെ എഴുതി തള്ളിയവരുണ്ട്. അവരുടെ ഒക്കെ അണ്ണാക്കിൽ ആണ് 2 കൺട്രീസ് ബ്ലോക്ക്ബസ്റ്റർ അടിച്ച് കയറ്റിയത്. അതിൽ ഈ പറയുന്ന ഹരിശ്രീ അശോകനും ,സലിം കുമാർ, ജഗതി , കൊച്ചിൻ ഹനീഫ ഒന്നുമില്ല. ഒറ്റയ്ക്ക് ഉള്ള പൂണ്ട് വിളയാട്ടം തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply