നിരവധി ആരാധകർ ആണ് ഹണി റോസിന് ഉള്ളത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ടുകൊണ്ടിരിക്കുന്ന താരവും ഹണി റോസ് തന്നെയാണ്. ഹണി റോസിന്റെ ശരീര ഘടനയും സംസാരവും എല്ലാം പരിഹസിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഓരോ കമെന്റുകളും താരത്തിന് എതിരെ വരുന്നത്.
തുടർച്ചയായി ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ആ രീതിയിൽ ഉള്ള കളിയാക്കലുകളും താരത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തനിക്കെതിരെ വരുന്ന പരിഹാസത്തിന്റെ കുറിച്ച് തുറന്നു പറയുകയാണ് ഹണി റോസ്. താരത്തിന് വാക്കുകൾ ഇങ്ങനെ, പലപ്പോഴും പല മോശം കമെന്റുകളും തനിക് എതിരെ സോഷ്യൽ മീഡിയയിൽ വരുന്നത് കണ്ടു സങ്കടം തോന്നിയിട്ടുണ്ട്.
ആദ്യമൊക്കെ ഇത്തരം കമെന്റുകൾ കാണുമ്പോൾ വിഷമം വരുമായിരുന്നു. എന്നാൽ നമുക്കെതിരെ പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ ആദ്യമൊക്കെ സങ്കടം തോന്നുമെങ്കിലും പിന്നീട് അത് ശീലമാകും. കുറച്ച് കഴിയുമ്പോൾ അത് നമ്മളെ ബാധിക്കാത്ത കാര്യമായി മാറും. അത് തന്നെയാണ് ഈ കാര്യത്തിലും സംഭിച്ചിച്ചത്.
തുടക്കത്തിൽ എന്റെ ശരീരത്തെ കുറിച്ചൊക്കെ മോശം കമെന്റുകൾ വരുമ്പോൾ എന്റെ വീട്ടുകാർക്കും വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും അവർ മുഖവുരയ്ക്ക് എടുക്കാറില്ല. സൗന്ദര്യം നിലനിർത്താൻ ഞാൻ എന്തോ ശസ്ത്രക്രീയ ഒക്കെ ചെയ്തു എന്ന തരത്തിൽ ഉള്ള വാർത്തകൾ ഒക്കെയാണ് പുറത്ത് വരുന്നത്. എന്നാൽ ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.
ദൈവം തന്നത് അല്ലാതെ വേറൊന്നും എനിക്കില്ല. പിന്നെ ഞാൻ സൗന്ദര്യം നിലനിർത്താൻ ചില പൊടികൈകൾ ഒക്കെ ചെയ്യാറുണ്ട്. അത് എന്റെ ജോലിയുടെ ഭാഗമാണ്. ഈ ഗ്ളാമർ ലോകത്ത് നായികയായി പിടിച്ച് നിൽക്കുക എന്ന് പറയുനന്ത അത്ര എളുപ്പമുള്ള കാര്യമല്ല, ഡയറ്റും വർക്ക്ഔട്ട് ഒക്കെയായി കുറച്ച് കഷ്ട്ടപാട് ഉള്ള ജോലിയാണ് അതെന്നും അല്ലാതെ ഞാൻ ഒരു ശസ്ത്രക്രീയയും നടത്തിയിട്ടില്ല എന്നുമാണ് ഹണി റോസ് പറയുന്നത്.