ജാതകം നോക്കി വന്ന ആലോചനയാണ് ചക്കിയുടേത്, ജയറാം

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും  പാർവതിയും സിനിമ താരങ്ങൾ ആണ്. ഇവരുടെ മൂത്ത മകനായ കാളിദാസ് ജയറാമും സിനിമയിൽ സജീവമായ താരമാണ്. മകൾ മാളവിക മാത്രമാണ് സിനിമ മേഖലയിൽ നിന്നും വിട്ട് നിൽക്കുന്നത്. സിനിമയിൽ വന്നിട്ടില്ല എങ്കിലും മാളവിക പരസ്യ ചിത്രങ്ങളിൽ സജീവമാണ്.

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ കാലത്ത് കൂടി കടന്നു പോകുകയാണ് ജയറാമും കുടുംബവും. ജയറാമിന്റെ രണ്ടു മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ മക്കളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജയറാം. കാളിദാസ് അവന്റെ പെണ്ണിനെ അവനായിട്ട് തന്നെ കണ്ടു പിടിക്കുകയായിരുന്നു.

ചക്കിയുടേത് ജാതകം നോക്കി വന്ന ആലോചനയാണ്. യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി നോക്കുകയാണ് ചക്കിയുടെ വരൻ. ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ കാളിദാസിനോട് പറഞ്ഞത് അവളെ നീ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ എന്നാണ്. ഞാൻ ആകെ പറഞ്ഞത് അവൾ ഇട്ടിരിക്കുന്ന വസ്ത്രം മാത്രം മതി ഇങ്ങോട്ട് വരുമ്പോൾ.

അവൾക്ക് വേണ്ട ബാക്കി എല്ലാ കാര്യങ്ങളും വാങ്ങി കൊടുക്കേണ്ടത് നീ ആണെന്നാണ്. അവർ വലിയ കുടുംബക്കാർ ഒക്കെയാണ്. എന്നിട്ടും ഞാൻ പറഞ്ഞത് അങ്ങനെയാണ്. ചക്കിയുടെ കാര്യം എടുത്താൽ വിവാഹം മുതലുള്ള ചിലവുകളും കാര്യങ്ങളും എല്ലാം അവർ ഏറ്റെടുത്തോളം കുട്ടിയെ മാത്രം ഞങ്ങൾക്ക് തന്നാൽ മതി എന്നാണ് അവർ പറഞ്ഞത്.

ശരിക്കും അത് കേട്ടാണ് ഞാൻ വീണു പോയത് എന്ന് പറയാം. കാരണം സ്ത്രീയാണ് ധനം എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. സ്ത്രീധനം എന്ന സമ്പ്രതായം സമൂഹത്തിൽ നിന്നും തുടച്ച് മാറ്റേണ്ട സമയം കഴിഞ്ഞു എന്നുമാണ് മക്കളുടെ വിവാഹത്തെ കുറിച്ച് ജയറാം പറഞ്ഞത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply