ആദ്യം കണ്ടപ്പോൾ ഓടി വന്നു കെട്ടിപ്പിടിക്കുകയാണ് ചെയ്തത്, ജീജ

പലപ്പോഴും പല തരത്തിൽ ഉള്ള വാർത്തകൾ ആണ് നടി അമ്പിളി ദേവിയെ കുറിച്ചും നടി ജീജ സുരേന്ദ്രനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്. ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും പരസ്പ്പരം മിണ്ടിയിട്ടു നാളുകൾ ആയെന്നും ഒക്കെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു അഭിമുഖത്തിൽ ആണ് ജീജ തന്റെ നിലപാട് വ്യക്തമാക്കിയത്. ഞാനും അമ്പിളി ദേവിയും തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും ഞങ്ങൾ തമ്മിൽ വലിയ ശത്രുത ആണെന്നുമൊക്കെ മീഡിയകൾ പറഞ്ഞു ഉണ്ടാക്കിയ കാര്യമാണ്. കോവിഡിനും ശേഷം ഞാനും അമ്പിളി ദേവിയും ഒരു ഷോർട്ട് ഫിലിമിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു.

ഫിലിമിൽ അമ്പിളി ദേവിയാണ് നായിക എന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ വലിയ ത്രില്ലിൽ ആയിരുന്നു. ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു. ഞങ്ങൾ കണ്ടപ്പോൾ തന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു. ഞങ്ങൾ രണ്ടു പേരും കരയുകയും ചെയ്തു. അത് പോലെ തന്നെ ഞാനും ആദിത്യനുമായും പ്രശ്നങ്ങൾ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഞങ്ങൾ തമ്മിൽ ഒരു വഴക്കും ഇല്ല.

അടുത്തിടെ ഒരു അവാർഡ് ഷോയിൽ ആദിത്യന് അവാർഡ് നൽകിയത് ഞാൻ ആയിരുന്നു. ഞങ്ങളെ ഒരുമിച്ച് കണ്ട പലരും ഞെട്ടി. കാരണം ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും കടുത്ത ശത്രുത ആണെന്നുമൊക്കെയുള്ള വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. നിങ്ങൾ തമ്മിൽ ഇപ്പോഴും സ്നേഹത്തിൽ ആണോ എന്ന് ആണ് പലരും എന്നോട് തിരിക്കിയത്.

ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്, ഞങ്ങൾ പറഞ്ഞില്ലല്ലോ എന്ന് ഞാൻ തിരിച്ച് മറുപടിയും പറഞ്ഞു. ശരിക്കും ആദിത്യൻ ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്ന തരത്തിൽ സംസാരിച്ചത് അവന്റെ ക്ഷമ നശിച്ച സമയത്ത് ആയിരുന്നു. അങ്ങനെ മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു വ്യക്തി വൈരാഗ്യവും ഇല്ല.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply