മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം കിട്ടുമായിരുന്നില്ല

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ പീക്ക് ടൈമിൽ  നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിത ആകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. അതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയിരുന്നു. മഞ്ജു എപ്പോൾ സിനിമയിലേക്ക് തിരിച്ച് വരും എന്ന ചോദ്യമായിരുന്നു ആരാദർക്ക് ചോദിക്കാനുണ്ടായിരുന്നത്.

ഈ വിഷയത്തിൽ വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ്. എന്റെ റോൾ മോഡൽ മഞ്ജു ചേച്ചി ആണ് എന്ന് പറയാം. മഞ്ജു ചേച്ചി തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോൾ ആണ് വിവാഹം കഴിക്കുന്നത്.

തന്റെ കാരിയാറിനേക്കാൾ തന്റെ ജീവിതത്തിനും കുടുംബത്തിനും ഇമ്പോർട്ടന്റ്സ് കൊടുത്തത് കൊണ്ടാണ് ചേച്ചി സിനിമയിൽ നിന്ന് വിട്ടു നിന്നത്. ഒരു പക്ഷെ വിവാഹ ശേഷവും മഞ്ജു ചേച്ചി അഭിനയിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഉണ്ടാകുന്ന സ്നേഹവും ആരാധനയും ഒന്നും പ്രേക്ഷകർക്ക് ഇപ്പോഴും ചേച്ചിയോട് ഉണ്ടാകുമായിരുന്നില്ല.

അന്ന് മഞ്ജു ചേച്ചി അഭിനയം നിർത്തിയത് കൊണ്ടാണ് ഇന്ന് ഇത്രയും വര്ഷം കഴിഞ്ഞിട്ടും മഞ്ജു ചേച്ചിയെ കുറിച്ച് പ്രേക്ഷകർ സംസാരിക്കുന്നത്. ഒരു പക്ഷെ ചേച്ചി വീണ്ടും അഭിനയം തുടർന്നിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയിരുന്ന വില അപ്പോൾ ചേച്ചിക്ക് ഒരു പക്ഷെ കിട്ടുമായിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും പീക്ക് ടൈമിൽ ആണ് മഞ്ജു ചേച്ചി സിനിമ വിടുന്നത്.

തന്റെ കുടുംബത്തിന് അത്രയേറെ ഇമ്പോർട്ടന്റ്സ് കൊടുക്കുന്നത് കൊണ്ടാണ് മഞ്ജു ചേച്ചി സിനിമയിൽ നിന്ന് മാറി നിന്നത്. എന്നിട്ട് അവർ അതിൽ വിജയിക്കുകയല്ലേ ചെയ്തത്. പരാചയപ്പെട്ടില്ലല്ലോ എന്നുമാണ് കാവ്യ അന്നത്തെ അഭിമുഖത്തിൽ മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയാണ്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply