ഒട്ടും അടുപ്പിക്കാൻ കൊള്ളാത്ത ആളാണ് അടൂർ ഭാസി, കെപിഎസി ലളിത

വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ കെപിഎസി ലളിത നടൻ അടൂർ ഭാസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കെപിഎസി ലളിതയുടെ വാക്കുകൾ, ഒരു നടൻ എന്ന നിലയിൽ അടൂർ ഭാസിക്ക് പകരം വെക്കാൻ മറ്റൊരു കലാകാരൻ അന്നും ഇന്നും ഇല്ല എന്ന് പറയാം. എന്നാൽ വ്യക്തി ജീവിതത്തിൽ ഇത് പോലെ മോശം സ്വഭാവമുള്ള ഒരു നടൻ വേറെ ഇല്ല.

ഒരിക്കലും നമുക്ക് അടുപ്പിക്കാൻ കൊള്ളാത്ത സ്വഭാവം ആയിരുന്നു യഥാർത്ഥ ജീവിതത്തിലെ അടൂർ ഭാസിയുടേത്. പുള്ളിക്ക് ഞാൻ അദ്ദേഹത്തിന് കീഴ്‌പ്പെട്ട് ജീവിക്കണമായിരുന്നു. എന്നാൽ എനിക്ക് അതിനോട് താല്പര്യമില്ലായിരുന്നു. അദ്ദേഹത്തിന് കീഴ്പ്പെട്ടു ജീവിച്ചാൽ ആകാശത്തു കൂടി എന്നെ കൊണ്ട് പോകാമെന്നു അദ്ദേഹം, അത് വേണ്ട എനിക്ക് താഴെക്കൂടെ പോയാൽ മതി എന്ന് ഞാനും.

പിന്നെ പിന്നെ അദ്ദേഹത്തിന് എന്നോട് ഒരു വൈരാഗ്യം പോലെ ആയി. പലപ്പോഴും മനഃപൂർവം എന്നെ അദ്ദേഹം ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. എത്രയോ സിനിമകളിൽ നിന്ന് അദ്ദേഹം എന്നെ മാറ്റിയേക്കുന്നു. ഒരുപാട് സിനിമകളിൽ നിന്നും അദ്ദേഹം എന്നെ പുറത്താക്കിയേക്കുന്നു. അത് മാത്രമല്ല, ലൊക്കേഷനുകളിലും അദ്ദേഹം ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.

ലൊക്കേഷനിൽ  വെച്ചൊക്കെ ഒരു കാര്യവുമില്ലാതെ അദ്ദേഹം മറ്റുള്ളവരുടെ മുന്നിൽ വെച്ച് എന്നോട് ചൂടാകുകയും ദേക്ഷ്യപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട്. അട്ട കടിക്കും പോലെ എന്റെ ജീവിതത്തിൽ വേദന ഉണ്ടാക്കിയ ആൾ ആണ് അദ്ദേഹം. എന്നാൽ അദ്ദേഹം മരിക്കാൻ ഹോസ്‌പിറ്റലിൽ കിടന്നപ്പോൾ ഞാൻ കാണാൻ പോയിരുന്നു.

എന്നെ കണ്ടപ്പോൾ എന്തിനാണ് വന്നത് എന്ന് ആ കിടക്കയിൽ കിടന്നു കൊണ്ടും ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. വെറുതെ വന്നത് ആണെന്ന് ആണ് പറഞ്ഞത്. അദ്ദേഹത്തിന് എന്നോടുള്ള വിരോധം അന്നും അങ്ങനെ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കീഴ്പ്പെട്ടു ജീവിക്കാതിരുന്നത് ആണ് അദ്ദേഹത്തിന് എന്നോട് ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply