പലപ്പോഴും പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ട്, കെപിഎസി ലളിത അന്ന് പറഞ്ഞത്

സിനിമയ്ക്ക് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും സുപരിചിതമായ കഥയാണ് ഭദ്രനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം. ഇരുവരും തമ്മിലുള്ള പ്രണയത്തിനു ഹംസമായി നിന്നത് കെപിഎസി ലളിതയും ആയിരുന്നു. എന്നാൽ ശ്രീവിദ്യയും ഭദ്രനും വേർ പിരിഞ്ഞതോടെ പിന്നീട് ഭദ്രൻ കെപിഎസി ലളിതയെ വിവാഹം കഴിക്കുകയായിരുന്നു.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ഈ സംഭവത്തെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ വീണ്ടും നേടിയിരിക്കുന്നത്. കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ, ശ്രീവിദ്യയെ വിളിക്കാൻ വേണ്ടിയായിരുന്നു ഭരതൻ എന്റെ വീട്ടിൽ വരുന്നത്. ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷവും വേറെയും പെൺകുട്ടികളെ വിളിക്കാൻ വേണ്ടി ഇദ്ദേഹം വരുമായിരുന്നു.

എന്നാൽ അതിനു ശേഷമാണു എന്നെ ഇഷ്ടമാണെന്നു പറഞ്ഞത്. അത് വരെ ഒരു ചീത്തപ്പേരും ഞാൻ ഉണ്ടാക്കിയിട്ടില്ല. അത് കൊണ്ട് തന്നെ എല്ലാവരോടും തമാശ കാണിക്കുന്നത് പോലെ എന്നോട് കാണിക്കരുത് എന്നും സീരിയസ് ആണെങ്കിൽ ഓക്കേ എന്നും ഞാൻ പറഞ്ഞിരുന്നു. അങ്ങനെ ആണ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷമാണു പുള്ളിയുടെ വീട്ടിൽ കാര്യം പറയുന്നത്.

ആ സമയം നാട്ടിൽ ഇദ്ദേഹത്തിന്റെ വീട്ടുകാർ ഇദ്ദേഹത്തിന് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടു വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് എന്നെയാണ് ഇഷ്ട്ടം എന്നറിഞ്ഞപ്പോൾ വീട്ടുകാർ ഞങ്ങളുടെ ബന്ധത്തിന് സമ്മതം തരുകയായിരുന്നു. എന്നാൽ വിവാഹ ശേഷം ശ്രീവിദ്യയോട് അദ്ദേഹത്തിന് വീണ്ടും പ്രണയം തോന്നി. പലപ്പോഴും അതിൽ നിന്നും ശ്രീവിദ്യ ഒഴിഞ്ഞു മാറാൻ ശ്രമിച്ചിരുന്നു.

സിദ്ധാർഥ് ജനിച്ചതിനു ശേഷമുള്ള സംഭവങ്ങൾ ആണ് ഇത്. അവനെ അവർ നോക്കിക്കോളാം എന്ന് വരെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ ആകെ അദ്ദേഹത്തോട് പറഞ്ഞത് എന്ത് ഉണ്ടെങ്കിലും എന്നോട് നിങ്ങൾ തന്നെ തുറന്ന് പറയണം, മറ്റൊരാൾ പറഞ്ഞു ഞാൻ അറിയാൻ ഇട വരരുത് എന്ന്. അദ്ദേഹം എന്നോട് അത് പോലെ വന്നു പറയുകയും ചെയ്തിരുന്നു. ആദ്യമൊക്കെ കേൾക്കുമ്പോൾ ഞാൻ പൊട്ടിക്കരയുമായിരുന്നു. പിന്നീട് ഞാൻ ചിന്തിച്ചു, ശ്രീവിധയുടെ കയ്യിൽ നിന്ന് അല്ലെ എനിക്ക് കിട്ടിയത്, അപ്പോൾ പിന്നെ ഞാൻ ഇടയ്ക്ക് നിൽക്കേണ്ട കാര്യമില്ലല്ലോ എന്ന്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply