വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് മധുവും ശ്രീവിദ്യയും ഒരുമിച്ച് അഭിനയിച്ചത്

ഒരു അഭിമുഖത്തിൽ മധുവിനോട് അവതാരകൻ ചോദിച്ച ഒരു ചോദ്യവും അതിനു മധു നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അവതാരകന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു, വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് മധുവും ശ്രീവിദ്യയും തമ്മിൽ ഒന്നിച്ച് അഭിനയിച്ചത്. എന്നാൽ എക്കാലത്തെയും മികച്ച ജോഡിയായി നിങ്ങൾ ഇന്നും അറിയാപ്പെടുന്നുണ്ടല്ലോ.

ശ്രീവിദ്യയുമായി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും എന്ത് കൊണ്ടാണ് നിങ്ങളുടെ ജോഡി ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയത് എന്നുമാണ് അവതാരകൻ ചോദിച്ച ചോദ്യം. ഇതിനു മധു നൽകിയ മറുപടി ഇങ്ങനെ ആണ്, ശ്രീവിദ്യയെ പോലൊരു നടിയെ ഞാൻ അതിനു മുൻപോ അതിനു ശേഷമോ കണ്ടിട്ടില്ല.

കാരണം ശ്രീവിദ്യ ഒരുപാട് കഴിവുകൾ ഉള്ള ഒരു പെൺകുട്ടി ആയിരുന്നു. വളരെ മനോഹരമായി പാടുകയും അതിനേക്കാൾ മനോഹരമായി നൃത്തം ചെയ്യുകയും മനോഹരമായി അഭിനയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു അസാമാന്യ കഴിവുള്ള പെൺകുട്ടി. കാണാനോ അതി സുന്ദരി. ഇത്രയേറെ കഴിവുകൾ എല്ലാം ഉള്ള മറ്റൊരു നടിയെയും ഞാൻ വേറെ കണ്ടിട്ടില്ല.

 അത് മാത്രമല്ല, ശ്രീവിദ്യയ്ക്ക് മറ്റൊരു വലിയ പ്രത്യേകത ഉണ്ടായിരുന്നു. ശ്രീവിദ്യ ഏതു ഭാഷയിൽ അഭിനയിച്ചാലും ആ ഭാഷയിൽ എല്ലാം തനിക്ക് ഡബ്ബ് ചെയ്തിരുന്നത് ശ്രീവിദ്യ തന്നെ ആയിരുന്നു. ശ്രീവിദ്യ അഭിനയിക്കുന്ന ചിത്രം മലയാളത്തിൽ ആണെങ്കിലും തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും ഹിന്ദിയിൽ ആണെങ്കിലും അതിലെല്ലാം ശ്രീവിദ്യ തന്നെയാണ് ഡബ്ബ് ചെയ്തിരുന്നത്.

അധികം നടിമാർക്ക് ഒന്നുമില്ലാത്ത ഒരു കഴിവ് ആണ് അത്. ശ്രീവിദ്യയ്ക്ക് പ്രത്യേകമായി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് വേണ്ടി വന്നിട്ടില്ല. കാരണം ശ്രീവിദ്യ തന്റെ സ്വന്തം ശബ്ദത്തിൽ തന്നെയാണ് അതാത് ഭാഷകളിൽ എല്ലാം ഡബ്ബ് ചെയ്തിരുന്നത് എന്നുമാണ് മധു ശ്രീവിദ്യയെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply