കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് നടി സ്വാസിക വിവാഹിതയാകുന്നത്. വളരെ രഹസ്യമാക്കി വിവാഹ തീയതി വെച്ചുകൊണ്ടായിരുന്നു സ്വാസികയുടെ വിവാഹ ഒരുക്കങ്ങൾ നടന്നത്. സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു സ്വാസികയുടേത്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ ശ്വാസിക പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്വാസിക പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, പ്രണയം എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പവിത്രമായി ഞാൻ കാണുന്ന കാര്യമാണ്. വിവാഹവും ഏറ്റവും പവിത്രമായ ഒന്നായിട്ടാണ് ഞാൻ കാണുന്നത്.
ഒരിക്കൽ ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു എന്റെ ഭർത്താവ് കുറച്ച് സ്ട്രിക്റ്റ് ആയിട്ടുള്ള ആൾ ആണെങ്കിലും എന്റെ എല്ലാ സ്വാതന്ത്രങ്ങളും അനുവദിച്ച് തരാത്ത ആൾ ആണെങ്കിലും എനിക്ക് വലിയ കുഴപ്പം ഇല്ലെന്നു. ഞാൻ അത് എന്റെ കാര്യമാണ് പറഞ്ഞത്. എന്നെ സംബന്ധിച്ച് അത് പ്രശ്നമില്ലത്ത ഒരു കാര്യമാണ് എന്നാണ് ഞാൻ പറഞ്ഞത്.
അല്ലാതെ എല്ലാ സ്ത്രീകളും അങ്ങനെ ആകണമെന്നും എല്ലാ പുരുഷന്മാരും സ്ത്രീകളെ അടക്കി ഭരിക്കുന്നവർ ആകണം എന്നുമല്ല ഞാൻ പറഞ്ഞത്. ഞാൻ എന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞത്. രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വന്ദിക്കാൻ ഒക്കെ ഇഷ്ട്ടമുള്ള ആൾ ആണ് ഞാൻ. അങ്ങനൊക്കെ ചെയ്യണമെന്ന് എനിക്ക് ആഗ്രഹവും ഉണ്ട്.
എന്റെ ഭർത്താവിന് കുക്ക് ചെയ്തു കൊടുക്കുന്നതും അദ്ദേഹം വരുന്നത് വരെ ആഹാരം കഴിക്കാതെ കാത്തിരിക്കുന്നതും എല്ലാം എനിക്ക് ഇഷ്ട്ടമുള്ള കാര്യമാണ്. ഞാൻ ഈ പറയുന്നത് എന്റെ മാത്രം വ്യക്തിപരമായ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും ആണ്. അല്ലാതെ എല്ലാ സ്ത്രീകളും അങ്ങനെ ചെയ്യണം എന്നല്ല ഞാൻ പറയുന്നത് എന്നുമാണ് സ്വാസിക അഭിമുഖത്തിൽ പറഞ്ഞത്.