ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ടി പി മാധവൻ. വര്ഷങ്ങളോളം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു മലയാളികളുടെ സ്നേഹം പിടിച്ച് പറ്റാൻ വളരെ പെട്ടന്ന് തന്നെ മാധവന് കഴിഞ്ഞു. എന്നാൽ ആയ കാലം മുഴുവൻ ജീവിതം അടിച്ച് പൊളിച്ച താരത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് എന്ന് തന്നെ പറയാം.
ഇന്ന് വാർദ്ധക്യം ഗാന്ധീഭവനിൽ ചിലവഴിക്കുകയാണ് മാധവൻ. ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നടനായ മാധവന് ഇതെന്ത് പറ്റി എന്നാണ് ആരാധകരിൽ പലരും തിരക്കുന്നത്. എന്നാൽ മാധവനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ, കൽക്കട്ടയിൽ വലിയ ഒരു പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആൾ ആണ് മാധവൻ.
അങ്ങനെ ഇരിക്കെയാണ് ഒരു സിനിമയ്ക്ക് വേണ്ടി അവിടെ എത്തിയ മധു സാറിനെ മാധവൻ കാണുന്നത്. സിനിമയോടുള്ള അഭിനിവേശം കൊണ്ട് ചെയ്തുകൊണ്ടിരുന്ന ആ നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുകയും സിനിമയിൽ വേഷങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്തു. എന്നാൽ മാധവന് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം എന്താണെന്ന് വെച്ചാൽ അദ്ദേഹം ആന എന്ന ഒരു സിനിമ നിർമ്മിച്ചത് ആണ്.
ആ സിനിമ വൻ പരാജയം ആകുകയും സാമ്പത്തികമായി അദ്ദേഹം ഏറെ തകരുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ വിട്ട് പോയി. താൻ വിവാഹം കഴിച്ചത് ഒരു ഉദ്യോഗസ്ഥനെയാണ്, അല്ലാതെ സിനിമ നടനെ അല്ല എന്ന് അവർ പറഞ്ഞു. ഭാര്യയും പോയതോടെ മാധവൻ ജീവിതം ഒന്ന് കൂടി അടിച്ച് പൊളിച്ച് ജീവിക്കാൻ തുടങ്ങി.
ആയ കാലത്ത് ജീവിതം ലാഭിഷായി ജീവിച്ച ആൾ ആണ് മാധവൻ. എന്നാൽ അന്ന് സിനിമകാരനെ വേണ്ട എന്ന് പറഞ്ഞു പോയ മാധവന്റെ ഭാര്യയുടെ മകൻ ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ ആണ് എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.