സുരേഷ് ഗോപിയെ കുറിച്ച് മനസ്സ് തുറന്നു രമേശ് പിഷാരടി

മിമിക്രിയിൽ കൂടി മിനിസ്‌ക്രീനിലേക്കും അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് രമേശ് പിഷാരടി. ഇന്നും നടനും സംവിധായകനും ഒക്കെയായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പ്രേഷകരുടെ സ്വന്തം പിഷു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരുപാടിയിൽ കൂടിയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെടുന്നത്.

അതിനു ശേഷം നായകനായും സഹനടനായും എല്ലാം സിനിമയിൽ തിളങ്ങിയ താരം പിന്നീട് സംവിധായകനായും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ രമേശ് പിഷാരടി സുരേഷ് ഗോപിയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിക്കുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ കുറിച്ചും രമേശ് പിഷാരി പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ താൻ ആരെയും വിലയിരുത്താറില്ല എന്നാണ് പിഷാരടി പറയുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഒരാൾ ആണ് സുരേഷ് ചേട്ടൻ. എന്റെ അറിവിൽ സുരേഷേട്ടൻ ലോകത്ത് ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളു.

അത് സുരേഷേട്ടനോട് തന്നെയാണ്. അല്ലാതെ ആരോടും അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ചെയ്യാത്ത ആൾ ആണ് സുരേഷേട്ടൻ. എന്നാൽ ആ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടി വരാറുണ്ട്. അത് പോലെ മമ്മൂക്കയുമായി എങ്ങനെയാണു ഇത്ര നല്ല സൗഹൃദം ആയത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്.

സത്യത്തിൽ മമ്മൂക്കയോട് എനിക്ക് ഉള്ളത് സൗഹൃദം ആണെന്ന് മുഴുപ്പിച്ച് പറയാൻ കഴിയില്ല. എന്നിക്ക് അദ്ദേഹത്തോട് ഉള്ളത് സ്നേഹവും ബഹുമാനവുമാണ്. അത് പോലെ തന്നെ മമ്മൂക്കയ്ക്ക് എന്നോട് ഉള്ളത് സ്നേഹവും പരിഗണനയും ആണ്. അദ്ദേഹം എന്നെ പരിഗണിക്കുന്നു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിട്ടാണ് ഞാൻ ഈ ജന്മത്തിൽ കണക്കാക്കുന്നത് എന്നാണ് പിഷാരടി പറയുന്നത്.

Check Also

ഞാൻ അതിനു മുൻപ് അങ്ങനെ ഒരു രംഗത്തെ കുറിച്ച് മോഹൻലാലിനോട് പറഞ്ഞിട്ടില്ല, ഭദ്രൻ

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ …

Leave a Reply