പല അവസരങ്ങളും നഷ്ടപ്പെട്ടത് അഡ്ജസ്റ്റ് ചെയ്യാൻ തയാറാകാതിരുന്നത് കൊണ്ടാണ്

വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരമാണ് മഹിമ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചതും. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പലപ്പോഴും തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകാതിരുന്നത് കൊണ്ടാണ് ഇത്തരത്തിൽ അവസരങ്ങൾ നഷ്ടപെട്ടത് എന്നും ആണ് മഹിമ പറയുന്നത്. പലപ്പോഴും എന്നോട് കഥാപാത്രത്തെ കുറിച്ചും പ്രതിഫലത്തെ കുറിച്ചും എല്ലാം സംസാരിച്ച് കഴിഞ്ഞിട്ട് പിന്നീട് പറയുന്നത് അഡ്ജസ്റ്റ് ചെയ്യണം എന്നാണ്.

അതിനു പറ്റില്ല എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞാൽ അത് വരെ സ്നേഹത്തോടെ സംസാരിച്ചവർ ശത്രുക്കളെ പോലെയാണ് പിന്നെ സംസാരിക്കുന്നത്. പലപ്പോഴും ഇത്തരം അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകാത്തത് കൊണ്ടാണ് തനിക് തന്റെ കയ്യിൽ നിന്ന് പല അവസരങ്ങളും നഷ്ടപ്പെട്ടത്. ഒരിക്കൽ ഞാൻ ഒരു സീരിയൽ ഷൂട്ടിങ്ങിന് പോയി. ചെന്ന ദിവസം മുതൽ തന്നെ ഡയറക്ടർ അശ്‌ളീല ചുവയുള്ള രീതിയിലെ സംസാരം ആയിരുന്നു.

അയാളുടെ അസിസ്റ്റന്റിന്റെ മുന്നിൽ വെച്ച് സ്വന്തം ഭാര്യയെ കുറിച്ച് പോലും ലൈംഗീക ചുവയോടെയുള്ള തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ട് കഴിഞ്ഞു റൂമിലേക്ക് പോയപ്പോൾ കാറിൽ വെച്ചും ഇതേ രീതിയിൽ ഉള്ള സംസാരം. ഒടുക്കം ഞാൻ അതിനോട് പ്രതികരിച്ചത് കൊണ്ട് പതിനഞ്ച് ദിവസത്തെ ഷൂട്ട് പറഞ്ഞു ചെന്ന എന്ന് രണ്ടു ദിവസം കൊണ്ട് ലൊക്കേഷനിൽ നിന്ന് പറഞ്ഞു വിട്ടു.

എന്റെ മാതാപിതാക്കൾ എന്നെ നല്ല രീതിയിൽ മാത്രം ആണ് പണം സമ്പാദിക്കാൻ പഠിപ്പിച്ചത്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള രീതികൾ കാണുമ്പോൾ ഞാൻ പ്രതികരിക്കും. ഇങ്ങനെയുള്ള എന്റെ പ്രതികരണം കൊണ്ട് പലപ്പോഴും എനിക്ക് പല അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എനിക്ക് ശത്രുക്കളും ഏറെയാണ് എന്നുമാണ് മഹിമ പറയുന്നത്.

Check Also

ഞാൻ അതിനു മുൻപ് അങ്ങനെ ഒരു രംഗത്തെ കുറിച്ച് മോഹൻലാലിനോട് പറഞ്ഞിട്ടില്ല, ഭദ്രൻ

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ …

Leave a Reply