നിരവധി ആരാധകരുള്ള താരമാണ് മീനാക്ഷി ദിലീപ്. ഒരു കാലത്ത് നടൻ ദിലീപിന്റെ മകൾ എന്ന നിലയിൽ ആണ് താരം പ്രേഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ഇന്ന് സ്വന്തം പേരിൽ തന്നെയാണ് മീനാക്ഷി അറിയപ്പെടുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മീനാക്ഷി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ ഒന്നും അധികം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നില്ല.
സോഷ്യൽ മീഡിയയിൽ സജീവമായതിനു ശേഷം മീനാക്ഷി തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും തന്റെ നൃത്ത വിഡിയോകൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.
അത്തരത്തിൽ മീനാക്ഷി പങ്കുവെക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോകൾക്കും എല്ലാം പൊതുവെ വരുന്ന കമെന്റുകൾ ആണ് അമ്മയുടെ മകൾ തന്നെ, അമ്മയെ പോലെ തന്നെ, അമ്മയുടെ കഴിവും സൗന്ദര്യവും എല്ലാം അത് പോലെ തന്നെ കിട്ടിയിട്ടുണ്ട്, അമ്മയുടെ മോൾ അല്ലെ അല്ലെ അപ്പോൾ മിടുക്കി ആകാതിരിക്കുമോ തുടങ്ങി നിരവധി കമെന്റുകൾ ആണ് മീനാക്ഷിയുടെ മിക്ക പോസ്റ്റുകൾക്കും വരുന്നത്.
എന്നാൽ ഇപ്പോൾ ഇത്തരം സ്ഥിരം കമെന്റുകൾക്ക് എതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മീനാക്ഷിയുടെ ആരാധകർ. അവർ പറയുന്നത് ഇങ്ങനെ, മീനാക്ഷി എന്ത് ചെയ്താലും അതിന്റെ ക്രെഡിറ്റ് എന്തിനാണ് മഞ്ജുവിന് കൊടുക്കുന്നത്? അമ്മയെ പോലെ തന്നെ മീനാക്ഷിക്ക് ഒരു അച്ഛനും ഉണ്ട്. കഴിവും സൗന്ദര്യവുമുള്ള ഒരു അച്ഛൻ ആണ് മീനാക്ഷിക്ക് ഉള്ളത്.
അമ്മയുടെ ഗുണങ്ങൾ മാത്രമല്, അച്ഛന്റെ ഗുണങ്ങളും മകൾക് കിട്ടും. മീനാക്ഷി ഒരു വ്യക്തിയാണ്. അവൾ എന്ത് ചെയ്താലും എന്തിനാണ് അതിന്റെ ക്രെഡിറ്റ് മറ്റൊരാൾക്ക് കൊടുക്കുന്നത്. എന്ത് ചെയ്താലും എന്തിനാണ് അമ്മയ്ക്ക് മാത്രമായി അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നത്? അമ്മയ്‌ക്ക് ഉള്ളത് പോലെ തന്നെ അച്ഛനും മക്കളുടെ കഴിവിൽ അർഹതയുണ്ട്, അതെന്താണ് പറയാത്തത് എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.