പൃഥ്വിരാജിന്റെ കൂടെ എല്ലാം എപ്പോഴും മറ്റൊരു നടൻ കൂടി ഉണ്ടാകും

പൃഥ്വിരാജിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവൻ റോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ യുവതാരങ്ങളിൽ ഇതുവരെ സോളോ ബ്ലോക്ക്‌ബസ്റ്റർ ഇല്ലാത്ത നടൻ പ്രിത്വിരാജ് ആണെന്ന് തോന്നിയിട്ടുണ്ട്, ഉണ്ണി മുകുന്ദനും, ആസിഫ് അലിയും വരെ കരിയറിൽ സോളോ സൂപ്പർ ഹിറ്റ്‌ അല്ലെങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ അടിച്ചിട്ടുണ്ട്.

പ്രിത്വിരാജിന്റെ കരിയർ നോക്കുമ്പോൾ പ്രിത്വിരാജ് സിനിമകളിൽ സൂപ്പർ ഹിറ്റ്‌ ആയ ചിത്രങ്ങൾ എല്ലാം മറ്റൊരു നായകൻ കൂടി ഉണ്ടായിരുന്നു. ഇതുപോലെ ഇന്ത്യൻ സിനിമയിൽ മറ്റേതെങ്കിലും മുൻനിര നടന്മാർ ഉണ്ടോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇത്ര വർഷം മലയാള സിനിമയിൽ സജീവമായി അഭിനയിച്ചിട്ടും കുറഞ്ഞ വർഷം കൊണ്ട് ഡി ക്യൂ വിനോ നിവിൻ പോളിക്കോ കിട്ടുന്ന ഒരു ക്രൗഡ് പുള്ളിങ് പവർ എന്തു കൊണ്ട് പൃഥ്വിരാജ് കിട്ടുന്നില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

നന്ദനം,ചോക്ലേറ്റ്,പുതിയമുഖം,മെമ്മറിസ്, മുംബൈപോലീസ്, അനാർക്കലി, പാവാട, അയാളും ഞാനും തമ്മിൽ,മാണിക്യക്കല്ല്, സെല്ലുലോയിഡ്,ഇന്ത്യൻ റുപ്പീ എസ്രാ,7th ഡേ, എന്ന് നിന്റെ മൊയ്‌തീൻ, ജനഗണമന, കടുവ  ഇത്രേം മതിയാകുമോ, സർക്കാസം ആണേൽ പറയണം. നമ്മളും കൂടി ചിരിക്കാം. ഇനി സീരിയസ് പോസ്റ്റ്‌ ആണേൽ പോസ്റ്റുമാൻ മാറി നിന്ന് എന്തേലും ചെയ്യൂ.

മോനെ ജീവൻ റോയ് നിനക്ക് ഫേമസ് ആകാൻ വേണ്ടിയാണെങ്കിൽ വേറെ എന്തൊക്കെ മാർഗങ്ങളുണ്ട്. ഇനി അതും പറ്റില്ലെങ്കിൽ അവനവന്റെ കഴിവുകൊണ്ട് കേറണം ഇതും നിനക്കുപറ്റിയില്ലെങ്കിൽ ഇമ്മാതിരി തീട്ടപണിക്ക് നിക്കരുത്. സ്വഭാവികമാണ് മറ്റുള്ളവർ നന്നാവുന്നതുകാണുമ്പോൾ ഉണ്ടാവുന്ന ചൊറിച്ചിൽ പ്രത്യേകിച്ച് അതിനൊന്നും ചെയ്യാനില്ല, എന്ന് നിന്റെ മൊയ്‌ദീൻ ഇറങ്ങിയപ്പോൾ ടോവിനോ വലിയ സ്റ്റാർ ആയിരുന്നോ മൊയ്‌ദീൻ മുൻപ് ടോവിനോ യുടെ വിജയം ഏതാണ്.

നിന്റെ കണ്ടുപിടുത്തം വച്ച് ഇന്ത്യയിൽ ഒരു നടനും സോളോ ബ്ലോക്ക്‌ബസ്റ്റർ ഇല്ലല്ലോ അളിയാ. പ്രിത്വിരാജ് വിരോധം ആണെങ്കിൽ അതങ്ങ് തുറന്ന് പറഞ്ഞാൽ പോരെ ഹേ. ഹിറ്റുകൾ ഇല്ലാത്തത് കൊണ്ടായിരിക്കും പുള്ളി ഇപ്പൊ ടോപ്പിൽ നിൽക്കുന്നത്, ഈ പോസ്റ്റ്മാൻ തികഞ്ഞ ഒരു പ്രിത്വിരാജ് വിരോധിയാണ്. പൃഥ്വിയുടെ ചിത്രങ്ങൾ റിലീസ് ആകുമ്പോൾ മൂടിപ്പുതച്ചുകിടന്നുറങ്ങും, കുംഭകർണനെപ്പോലെ. മിനിമം 50 ദിവസമെങ്കിലും കഴിയണം ഉണരാൻ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

Check Also

ഞാൻ അതിനു മുൻപ് അങ്ങനെ ഒരു രംഗത്തെ കുറിച്ച് മോഹൻലാലിനോട് പറഞ്ഞിട്ടില്ല, ഭദ്രൻ

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ …

Leave a Reply